ഇന്ത്യൻ സ്വാതന്ത്ര്യ ദിനം; ജിദ്ദ കേരള പൗരാവലി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: 76 മത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി ഇന്ത്യൻ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 'കളേഴ്സ് ഓഫ് പാട്രിയോട്ടിസം' (ദേശസ്നേഹത്തിന്റെ വർണ്ണങ്ങൾ) എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ കാറ്റഗറികളിലായി ഇന്ത്യൻ വിദ്യാർഥികൾക്ക് മത്സരിക്കാൻ അവസരമുണ്ട്. ഇന്ത്യയിലെ വിവിധ സംസ്കാരങ്ങൾ ദേശസ്നേഹത്തെ എങ്ങിനെ പ്രകടമാക്കുന്നു എന്നതായിരിക്കും മുഖ്യ പ്രമേയം. ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിക്കുന്ന മത്സരത്തിൽ ജേതാക്കളാവുന്നവർക്ക് പ്രത്യേകം സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുന്നതോടൊപ്പം പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ജിദ്ദ കേരള പൗരാവലി പ്രശംസാപത്രവും കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.ജി മുതൽ ക്ലാസ് ഒന്ന്, രണ്ട് മുതൽ അഞ്ച്, ആറ് മുതൽ എട്ട്, ഒമ്പത് മുതൽ പന്ത്രണ്ട് എന്നീ നാല് വിഭാഗങ്ങളായിട്ടായിരിക്കും മത്സരങ്ങൾ. കെ.ജി മുതൽ ക്ലാസ് ഒന്ന് വിഭാഗത്തിലുള്ളവർക്കു സംഘാടകർ നൽകുന്ന ചിത്രം കളർ ചെയ്യുകയും ബാക്കി വിഭാഗങ്ങൾക്ക് വിഷയാധിഷ്ഠിതമായി കുട്ടികൾ സ്വന്തമായി ചിത്രം വരച്ച് കളർ ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് മത്സരങ്ങൾ നടക്കുക.
https://docs.google.com/forms/d/e/1FAIpQLSfF8ZEFzXqx7msZbQqY3XpWTGxQiFJnFuuQ6fY7UPIxl4ZYXA/viewform എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക. രജിസ്റ്റർ ചെയ്യുന്നവർക്ക് മത്സരത്തിന്റെ നിയമാവലിയും അനുബന്ധ വിശദശാംശങ്ങളും പിന്നീട് നൽകുന്നതായിരിക്കും. ആഗസ്ത് 10 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 0551369629, 0538416293 എന്നീ നമ്പറുകളിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.