ഇന്ത്യൻ സ്വാതന്ത്ര്യദിനം: ആഘോഷം സൗദി–ഇന്ത്യ ഊഷ്മള ബന്ധത്തിേൻറതുകൂടി
text_fieldsദമ്മാം: റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ അരങ്ങേറി. രാവിലെ അംബാസഡർ ഔസാഫ് സഈദ് പതാക ഉയർത്തി. ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യ സ്വതന്ത്രമായതിെൻറ 75 വർഷങ്ങളുടെ ആഘോഷം സൗദിയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധത്തിേൻറതുകൂടിയാെണന്ന് അേദഹം പറഞ്ഞു.
സൗദിയുമായി അതിപ്രധാന മേഖലകളിൽ കൂടുതൽ ഗൗരവമുള്ള സഹകരണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വരുംകാലങ്ങളിൽ അത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരിൽ സൗദിയിൽ നടക്കുന്ന 75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമാകാനും നിർദേശങ്ങൾ സമർപ്പിക്കാനും അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് അഭ്യർഥിച്ചു.
സൗദിയുടെ പ്രതിരോധ മേഖലകളിൽ ഇന്ത്യ-സൗദി സഹകരണത്തിെൻറ ഭാഗമായി കഴിഞ്ഞ ആഴ്ച സൗദിയിൽ ഇന്ത്യയുടെ പ്രധാന യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊച്ചി ജുബൈൽ തുറമുഖത്ത് സന്ദർശനം നടത്തിയിരുന്നു. 14ന് രാത്രിയിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ അർഹനായ ഡോ. സിദ്ദീഖ് അഹമ്മദിന് പുരസ്കാരം അംബാസഡർ സമ്മാനിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവിെൻറ വിവിധ ശാഖകളിൽ നടക്കുന്ന ആഘോഷങ്ങൾ നേരത്തേ അംബാസഡർ ഉദ്ഘാടനം ചെയ്തിരുന്നു.
തുടർന്ന് റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളും പ്രവാസി സംഘടന പ്രതിഭകളും അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. ഇന്ത്യൻ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖരും മാധ്യമ പ്രവർത്തകരും സ്വദേശി പ്രമുഖരും ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചു. ഇന്ത്യൻ എംബസി മീഡിയ സെക്രട്ടറി റിത്തു യാദവ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.