ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു
text_fieldsജിദ്ദ: വിഭജനത്തിെൻറയും വെറുപ്പിെൻറയും പ്രേരക ശക്തികളായി ഇന്ത്യൻ ഭരണകൂടം മാറിയിരിക്കുന്നുവെന്നും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിെൻറ പകിട്ടും പ്രഭയും കുറച്ച് കൊണ്ടുവരാനുള്ള ശ്രമമാണ് സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു തുള്ളി വിയർപ്പ് പോലും ഒഴുക്കാത്ത ഫാഷിസ്റ്റ്, വിഘടന വാദികളായ ഭരണകൂടം നടത്തുന്നതെന്നും ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലെ പ്രസംഗകർ അഭിപ്രായപ്പെട്ടു.
ഒരു ഫാഷിസ്റ്റ് ശക്തിക്കും ഇന്ത്യൻ ചരിത്രത്തെ മാറ്റിയെഴുതാനോ തിരുത്തി എഴുതാനോ കഴിയില്ല എന്നും എല്ലാകാലഘട്ടത്തിലും ഇന്ത്യൻ ജനതയുടെ മനസ്സിലെഴുതപ്പെട്ട ചരിത്രമാണ് ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രമെന്നും അതു നിലനിർത്തേണ്ടത് ഓരോ കോൺഗ്രസുകാരെൻറയും കടമയാണെന്നും പ്രസംഗകർ കൂട്ടിച്ചേർത്തു.
ചരിത്രത്തിലാദ്യമായി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനത്തെ അംഗീകരിച്ച് ആഘോഷിച്ച സി.പി.എമ്മിനെ അനുമോദിക്കുെന്നന്നും പുതിയ സമര വീര നായകന്മാരെ സൃഷ്ടിച്ചെടുക്കാനുള്ള ഹിഡൻ അജണ്ടയാണോ ഈ പ്രവണതയെന്നു സംശയിക്കുെന്നന്നും പ്രസംഗകർ അഭിപ്രായപ്പെട്ടു. ആക്ടിങ് പ്രസിഡൻറ് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷതവഹിച്ചു.
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി.നാസിമുദ്ദീൻ മണനാക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അലി തേക്കുതോട്, ആസ്ഹാബ് വർക്കല, അനിൽകുമാർ പത്തനംതിട്ട, അനിൽ ബാബു അമ്പലപ്പള്ളി, ലത്തീഫ് മക്രേരി, ഉണ്ണി പാലക്കാട്, ബഷീർ അലി പരുത്തിക്കുന്നൻ, ലൈലാ സാക്കിർ, രാധാകൃഷ്ണൻ കാവുമ്പായി, അനിൽ കുമാർ കണ്ണൂർ, പ്രവീൺ കണ്ണൂർ, സൈമൺ പത്തനംതിട്ട, സഫീർ ചെമ്പകുത്ത് , സുനിതാ നാസിമുദ്ദീൻ, അൻവർ വാഴക്കാട്, നൗഷി കണ്ണൂർ, നാസർ കൊഴിത്തോടി എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതം പറഞ്ഞു.
ജിദ്ദ: ഭാരതത്തിൻെറ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ജിദ്ദ മദാഇന്‍ അൽ ഫഹദിലെ മഹ്ദ് അൽ ഉലൂം ഇൻറര്‍നാഷനൽ സ്കൂൾ സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ പ്രിന്‍സിപ്പൽ യഹ്യ ഖലീൽ നൂറാനി ദേശീയ പതാക ഉയര്‍ത്തി. സ്കൂള്‍ ഹാളിൽ നടന്ന വിവിധ പരിപാടികള്‍ക്ക് അക്കാദമിക് എക്സിക്യൂട്ടിവ് ഓഫിസര്‍ മരക്കാര്‍ പുളിക്കൽ, ഇംഗ്ലീഷ് വിഭാഗം തലവന്‍ ഷൗക്കത്തലി താനൂര്‍, സി.സി.എ കോഓഡിനേറ്റര്‍ മുഹമ്മദ് റിയാസ് എന്നിവര്‍ നേതൃത്വം നൽകി.
മക്ക: സ്വാതന്ത്ര്യദിനാഘോഷം മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ അസ്സീസിയയിലെ സാർകോ വില്ലയിൽ വിപുലമായി ആഘോഷിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മധുരം വിതരണം നടത്തി. തുടർന്ന് നടന്ന പരിപാടിയിൽ ഷാനിയസ് കുന്നിക്കോട് അധ്യക്ഷതവഹിച്ചു.
ഷാജി ചുനക്കര സ്വാഗതം ആശംസിച്ചു. സാക്കിർ കൊടുവള്ളി, റഷീദ് ബിൻസാഗർ, സാഹിർ തൃശൂർ, നിസാം കായംകുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.