Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ അ​ൽ​ഫി​ത്റ...

ജി​ദ്ദ അ​ൽ​ഫി​ത്റ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Jeddah Al-Fitrah Annual Day
cancel
camera_alt

ജി​ദ്ദ അ​ൽ​ഫി​ത്റ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

ജി​ദ്ദ: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​ൽ ഫി​ത്റ സ്ഥാ​പ​ന​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​കം വി​പു​ല​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബി​ഗി​ന​ർ, ലെ​വ​ൽ വ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ലെ​വ​ൽ വ​ൺ ത​ല​ത്തി​ൽ ഹി​ഫ്ദ്, ഇം​ഗ്ലീ​ഷ് ആം​ഗ്യ​പ്പാ​ട്ട്, അ​റ​ബി​ക് പ​ദ്യ​പാ​രാ​യ​ണം, ക​ള​റി​ങ് എ​ന്നി​വ​യും ബി​ഗി​ന​ർ ത​ല​ത്തി​ൽ ഹി​ഫ്ദ്, ക​ള​റി​ങ് എ​ന്നി​വ​യും മ​ത്സ​ര​യി​ന​ങ്ങ​ളാ​യി​രു​ന്നു.

ബി​ഗി​ന​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഹ​ദി​യ പ്ര​സ​ന്റേ​ഷ​ൻ, അ​റ​ബി​ക് ന​ശീ​ത്, ഫ​ത്ഹു​റ​ഹ്മാ​ൻ റീ​ഡി​ങ് വി​ത്ത്‌ ത​ഹ​ജ്ജി എ​ന്നി​വ​യും ലെ​വ​ൽ വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച അ​ദ്കാ​ർ, ഹ​ദീ​സ് പ്ര​സ​ന്റേ​ഷ​ൻ, ഇം​ഗ്ലീ​ഷ് ആം​ഗ്യ​പ്പാ​ട്ട്, സ്കി​റ്റ്, ഫ​ത്ഹു​റ​ഹ്മാ​ൻ റീ​ഡി​ങ് വി​ത്ത്‌ ത​ഹ​ജ്ജി, ഹ​ദി​യ പ്ര​സ​ന്റേ​ഷ​ൻ, അ​റ​ബി​ക് ന​ശീ​ത് എ​ന്നി​വ​യും അ​ര​ങ്ങേ​റി.

ബി​ഗി​ന​ർ ത​ല​ത്തി​ൽ ഹി​ഫ്ദ് മ​ത്സ​ര​ത്തി​ൽ ആ​ഖി​ൽ അ​മീ​ൻ, ആ​യി​ഷ അ​ഹ്മ​ദ്, ഐ​സാ​ൻ ഖ​മ​ർ, ക​ള​റി​ങ് മ​ത്സ​ര​ത്തി​ൽ അ​ലാ റ​സീ​ൻ, ഈ​സാ യ​ശീ​ൻ, ഈ​സാ ഷ​ഫീ​ഖ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. ലെ​വ​ൽ വ​ൺ ത​ല​ത്തി​ൽ ന​ട​ന്ന ഹി​ഫ്ദ് മ​ത്സ​ര​ത്തി​ൽ ഷ​സാ​ൻ ഷാ​ന​വാ​സ്‌, അ​ഫ്‌​റാ​ഹ് അ​ഷ്‌​റ​ഫ്‌, അ​മ്മാ​ർ, ക​ള​റി​ങ്ങി​ൽ ആ​യി​ഷ ആ​ദി​ൽ ഫാ​ത്തി​മ ഫ​രീ​ദ്, ജു​ആ​ൻ ഫാ​ത്തി​മ, ഇം​ഗ്ലീ​ഷ് ആം​ഗ്യ​പ്പാ​ട്ടി​ൽ ഷ​സാ​ൻ ഷാ​ന​വാ​സ്‌, ജു​ആ​ൻ, അ​ൽ​ഹം ബീ​യ, അ​റ​ബി​ക് പ​ദ്യ​പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ വ​ജീ​ഹ്, ഷ​സാ​ൻ ഷാ​ന​വാ​സ്‌, റ​യ്യാ റ​സാ​ൻ എ​ന്നി​വ​രും സ​മ്മാ​ന​ർ​ഹ​രാ​യി.

നേ​ര​ത്തേ ന​ട​ത്തി​യ സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യ ബി​ഗി​ന​ർ ത​ല​ത്തി​ലെ ഇ​ഹ്സാ​ൻ റി​ദു​വാ​നും ലെ​വ​ൽ വ​ണ്ണി​ലെ ഷ​സാ​ൻ ഷാ​ന​വാ​സി​നു​മു​ള്ള ട്രോ​ഫി​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ഹാ​ഫി​ദ് ഇ​സ്സു​ദ്ദീ​ൻ സ്വ​ലാ​ഹി, ഹാ​ഫി​ദ ഹ​ലീ​മ​ഹ്, നു​സൈ​ബ, ന​ശീ​ദ അ​ബ്​​ദു​റ​ഷീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. മ​ൻ​സൂ​ർ, അ​ലി​ക്ക, അ​ബ്​​ദു​ന്നാ​സ​ർ ക​ളി​യാ​ട്ടു​മു​ക്ക്, അ​യ്യൂ​ബ് കോ​ഴി​ക്കോ​ട്, സു​ബൈ​ർ കോ​ഴി​ക്കോ​ട്, ബി​ച്ചാ​ലി സാ​ഹി​ബ് ക​ട​ലു​ണ്ടി, കു​ഞ്ഞാ​വ ഹാ​ജി തി​രൂ​ർ, അ​ബ്ബാ​സ് ചെ​മ്പ​ൻ, നൂ​രി​ഷ വ​ള്ളി​ക്കു​ന്ന്, ഷാ​ഫി ആ​ല​പ്പു​ഴ, നൗ​ഫ​ൽ ക​രു​വാ​ര​ക്കു​ണ്ട് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഫാ​സി​ൻ മു​ഹാ​ജി ഖി​റാ​അ​ത്ത് ന​ട​ത്തി. സെൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് സ​ല​ഫി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ന​ന്ദി പ​റ​ഞ്ഞു. അ​ൽ​ഫി​ത്റ അ​ധ്യാ​പി​ക​മാ​രാ​യ മു​ഹ്സി​ന അ​ബ്​​ദു​ൽ ഹ​മീ​ദ്, ഹം​ന റ​ഹ്മാ​നി, ഫാ​ത്തി​മാ​ഹ് സാ​ലി​ഹ്, റാ​ഷി​ദ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Islahi CenterJeddah Al-Fitrah
News Summary - Indian Islahi Center
Next Story