ഇന്ത്യൻ ഇസ്ലാഹി സെന്റർ കാമ്പയിൻ ഉദ്ഘാടനം ഇന്ന്
text_fieldsദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ ഇസ്ലാഹി സെന്ററുകളുടെ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മതം ധാർമികത സംസ്കാരം’ കാമ്പയിൻ ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് അഞ്ച് വരെ ദമ്മാം സീക്കൊക്ക് സമീപമുള്ള ഇസ്ലാമിക് കൾച്ചറൽ സെൻറർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. ഇതിെൻറ ഭാഗമായി ദൗറ ഇൽമിയ്യ വൈജ്ഞാനിക സംഗമം ഉദ്ഘാടന സമ്മേളനം, ഫലസ്തീൻ ഐക്യദാർഢ്യ സംഗമം, സമാപന സമ്മേളനം എന്നിവ നടക്കും.
ഐ.സി.സി പ്രബോധന വിഭാഗം തലവൻ ഡോ. അബ്ദുൽ വാഹിദ് ബിൻ ഹമദ് അൽമസ്റൂഇ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ യു.എ.ഇയിലെ ഖോർഫാക്കാൻ ദഅ്വ സെൻറർ പ്രബോധകൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരി അതിഥിയായി പങ്കെടുക്കും. ‘ഗസ്സ നമ്മോട് പറയുന്നത്’ എന്ന വിഷയത്തിൽ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി സംസാരിക്കും. എൻ.വി. മുഹമ്മദ് സാലിം അരീക്കോട്, പ്രഫ. അർഷദ് ബിൻ ഹംസ, സർഫ്രാസ് സ്വലാഹി പൊന്നാനി, അബ്ദു സുബ്ഹാൻ സ്വലാഹി പറവണ്ണ, ഉസാമ ബിൻ ഫൈസൽ അൽമദീനി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.