ഇന്ത്യൻ ഇസ്ലാഹി സെന്റർ മാനവികത സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ‘വിശ്വ മാനവികതക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തിൽ ജനുവരി 25 മുതൽ 28 വരെ മലപ്പുറം കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിെൻറ പ്രചാരണാർഥം ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദയിൽ മാനവികത സംഗമം സംഘടിപ്പിച്ചു. ബിസിനസ്, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ, മതരംഗത്തെ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന ട്രഷറർ എം. അഹ്മദ് കുട്ടി മദനി സംഗമം ഉദ്ഘാടനം ചെയ്തു. ഭാവിയെക്കുറിച്ചുള്ള ഭീതിയും ദുഃഖവുമാണ് മനുഷ്യനെ അസ്വസ്ഥമാക്കുന്നത്. മനുഷ്യരുടെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി മാനവികതയുടെ മഹനീയ സന്ദേശമാണ് വേദഗ്രന്ഥം മാനവരാശിക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിെൻറ സൗന്ദര്യം മനുഷ്യനാണ്, എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കേണ്ടതുണ്ട്. മണ്ണിൽ നിന്ന് തുടങ്ങി മണ്ണിലേക്ക് മടങ്ങേണ്ടവരാണ് മനുഷ്യർ. മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുമ്പോഴേ മാനവികത നിലനിൽക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എൻ.എം അബ്ദുൽ ജലീൽ മാസ്റ്റർ സമ്മേളന പ്രമേയം വിശദീകരിച്ചു. പിന്നാക്ക വിഭാഗങ്ങളെ ചേർത്തുപിടിക്കാനും അവർക്ക് വേണ്ടി ശബ്ദിക്കുവാനും ആളുകൾ ഇല്ലാതാവുന്നു, അത്തരം ആളുകളെക്കൂടി മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുമ്പോൾ മാത്രമാണ് മാനവികത അർത്ഥപൂർണമാകൂ എന്ന് അദ്ദേഹം പറഞ്ഞു.സമ്മേളന സ്വാഗത സംഘം സൗദി ചെയർമാൻ സലാഹ് കാരാടൻ പരിപാടി നിയന്ത്രിച്ചു. വിവിധ സംഘടന പ്രതിനിധികൾ സംസാരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ സമാപന പ്രസംഗം നടത്തി. അൽ അമീൻ സുല്ലമി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.