'മതം വിദ്വേഷമല്ല, വിവേകമാണ്' കാമ്പയിൻ
text_fieldsയാംബു: ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ 'മതം വിദ്വേഷമല്ല, വിവേകമാണ്' എന്ന ശീർഷകത്തിൽ ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31വരെ നടക്കുന്ന സൗദി ദേശീയ ത്രൈമാസ കാമ്പയിെൻറ യാംബു ഏരിയ തല പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു. യാംബു റോയൽ കമീഷൻ ദഅ്വാ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങൾക്കിടയിൽ മതത്തിെൻറ പേരിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന തൽപര കക്ഷികളുടെ കുത്സിത ശ്രമങ്ങൾക്കെതിരെ സമൂഹം കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതം പഠിപ്പിക്കുന്ന ഉന്നതമായ മൂല്യങ്ങളുടെ പ്രചാരണം സമകാലീന ചുറ്റുപാടിൽ ഏറെ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബഷീർ പൂളപ്പൊയിൽ അധ്യക്ഷത വഹിച്ചു.
യാംബു റോയൽ കമീഷൻ ദഅ്വാ സെൻറർ മലയാള വിഭാഗം മേധാവി അുബ്ദുൽ അസീസ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. യാംബുവിലെ വിവിധ മത സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അബൂബക്കർ മേഴത്തൂർ (ഇന്ത്യൻ ഇസ്ലാഹി സെൻറർ), അബ്ദുൽ കരീം പുഴക്കാട്ടിരി (കെ.എം.സി.സി), ശങ്കർ എളങ്കൂർ (ഒ.ഐ.സി.സി), സാബു വെള്ളാരപ്പിള്ളി (തനിമ), അബ്ദുൽ നാസർ (നവോദയ) തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ ആർ.സി യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് ഫൈസി സ്വാഗതവും ടൗൺ യൂനിറ്റ് പ്രസിഡൻറ് ഷമീർ സുലൈമാൻ നന്ദിയും പറഞ്ഞു. ത്രൈമാസ കാമ്പയിെൻറ ഭാഗമായി ടീൻസ് മീറ്റ്, വനിത സംഗമം, പാരൻറിങ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ ഒരുക്കുമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.