ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ 40ാം വാർഷികം ആഘോഷിക്കുന്നു
text_fieldsജിദ്ദ: ഇന്ത്യൻ പ്രവാസിസമൂഹത്തിനിടയിൽ മത, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നാലു പതിറ്റാണ്ടിന്റെ സജീവ സാന്നിധ്യമായി തുടരുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ രൂപവത്കരണത്തിന്റെ നാൽപതാം വാർഷികം ആഘോഷിക്കുന്നു. പ്രവാസി കൂട്ടായ്മകളും സംഘടനകളും വിരളമായിരുന്ന എൺപതുകളുടെ തുടക്കത്തിലാണ് ജിദ്ദ നഗരത്തിൽ ഇസ്ലാഹി സെന്റർ പിറവികൊള്ളുന്നത്.
സെന്ററിന്റെ 40 ചരിത്ര വർഷങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് ആറു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സെമിനാർ, ഐ.ടി ശിൽപശാല, ആരോഗ്യ സെമിനാർ, വനിത സംഗമം, ഖുർആൻ പഠിതാക്കളുടെ സംഗമം, പ്രവാസം 40 വർഷം പിന്നിട്ടവരുടെ സംഗമം, സാമ്പത്തിക സെമിനാർ, ബിസിനസ് മീറ്റ്, ബുക്ക് ഹരാജ്, വിനോദയാത്രകൾ തുടങ്ങിയവ സംഘടിപ്പിക്കും. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എൻ.എം മർകസുദ്ദഅവയിൽ നിന്നുള്ള ഉപദേശ നിർദേശങ്ങൾ അനുസരിച്ചാണ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ പ്രവർത്തിക്കുന്നത്.
'നന്മയിൽ നാൽപതാണ്ട്' ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 7.45ന് അറബ് ന്യൂസ് മാനേജിങ് എഡിറ്ററും കോളമിസ്റ്റുമായ സിറാജ് വഹാബ് നിർവഹിക്കും. പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ, ജനറൽ സെക്രട്ടറി ഷക്കീൽ ബാബു, ട്രഷറർ സലാഹ് കാരാടൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാർ റഷാദ് കരുമാര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.