ഇന്ത്യൻ ഇസ്‌ലാമിക പണ്ഡിതൻ ശൈഖ് മുഹമ്മദ് അതാഉർ റഹ്മാൻ അന്തരിച്ചു
text_fieldsറിയാദ്: അറിയപ്പെടുന്ന ഇന്ത്യൻ പണ്ഡിതനായ ശൈഖ് മുഹമ്മദ് അതാഉർ റഹ്മാൻ അന്തരിച്ചു. 90 വയസ്സായിരുന്നു. 1934 മെയ് അഞ്ചിന് ബീഹാറിലെ കതിഹാർ ജില്ലയിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ പഠനത്തിനായി ചേർന്നു. ബിരദും നേടിയ ശേഷം റിയാദിൽ ഇസ്ലാമികാര്യ മന്ത്രാലയത്തിൽ ഉേദ്യാഗസ്ഥനായി. പിന്നീട് നൈജീരിയയിൽ 10 വർഷം മതാധ്യാപകനായി സേവനം അനുഷ്ഠിച്ചു. ഇന്ത്യയിൽ തിരിച്ചെത്തി ഇസ്‌ലാമിക അധ്യാപനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നേതൃപരമായ പങ്കുവഹിച്ചു.
മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘സിബാഹത് ഫിൽ ബഹർ’ (കടലിലൂടെ നീന്തിത്തുടിച്ച്) എന്ന പ്രസിദ്ധ ഗ്രന്ഥത്തിെൻറ രചയിതാവാണ് അദ്ദേഹം. അറബി ഉൾപ്പെടെ പല ഭാഷകളിലായി 50-ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലുള്ള അദ്ദേഹത്തിെൻറ ചില പുസ്തകങ്ങൾ ചില ഇന്ത്യൻ സ്കൂളുകളുടെ പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽനിന്ന് ആദ്യമായി ബിരുദം നേടിയവരിൽ ഒരാളും പ്രശസ്ത സൗദി പണ്ഡിതൻ ശൈഖ് ഇബ്‌നു ബാസിെൻറ ശിഷ്യനുമായിരുന്നു ശൈഖ് മുഹമ്മദ് അതാഉർറഹ്മാൻ. റിയാദിലെ ഇസ്ലാമികകാര്യ മന്ത്രാലയം പ്രതിനിധി, തൗഹീദ് എജ്യുക്കേഷനൽ സൊസൈറ്റി വൈസ് പ്രസിഡൻറ്, മുൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ ജംഇയത്തു അഹ്ലേ ഹദീസ് ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ബീഹാർ കിഷൻ ഗഞ്ചിലുള്ള ഇമാം ബുഖാരി സർവകലാശാലയിലെ ഹലീം ചൗക് കബർസ്ഥാനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.