ജീസാനിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ: വി.എഫ്.എസ് ക്യാമ്പ് 25 മുതൽ 29 വരെ
text_fieldsജീസാൻ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സേവനങ്ങൾ നൽകുന്നതിനുവേണ്ടി വി.എഫ്.എസ് സംഘടിപ്പിക്കുന്ന ക്യാമ്പ് സെപ്റ്റംബർ 25 മുതൽ 29 വരെ ജീസാനിൽ നടക്കും.
കോവിഡ് കാരണം നിർത്തിവെച്ച സേവനങ്ങളാണ് പുനരാരംഭിക്കുന്നത്. ജീസാൻ കിങ് ഫഹദ് റോഡിൽ തുറമുഖത്തിനു സമീപമുള്ള അൽഹയാത് ഹോട്ടലിൽ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയായിരിക്കും സേവനം. www.vfsglobal.com/India/Saudiarabia/Schedule-your-Appointment.html എന്ന വി.എഫ്.എസ് വെബ് ലിങ്കിൽ രജിസ്റ്റർ ചെയ്ത് മുൻകൂട്ടി സമയം നിശ്ചയിച്ചാണ് പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. രജിസ്ട്രേഷൻ സമയത്ത് സെൻറർ തെരഞ്ഞെടുക്കുമ്പോൾ Indian Passport and Consular Camp -Jizan എന്ന് പ്രത്യേകം സെലക്ട് ചെയ്യണം. അപ്പോയ്മെൻറ് ലഭിക്കാത്തവർക്ക് സേവനം നൽകുന്ന ഹാളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല. പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ നേരേത്ത ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അതിെൻറ പ്രിൻറൗട്ടും പാസ്പോർട്ട്, ഇഖാമ എന്നിവയുടെ കോപ്പിയുമായാണ് സേവനകേന്ദ്രത്തിൽ എത്തേണ്ടത്.
പവർ ഓഫ് അറ്റോണി സാക്ഷ്യപ്പെടുത്തൽ സേവനം ഈ സന്ദർശനത്തിൽ ഉണ്ടായിരിക്കില്ല. ഒരു ലക്ഷത്തിലധികം ഇന്ത്യക്കാർ വസിക്കുന്ന ജീസാനിലെ പ്രവാസികൾ കോവിഡ് മഹാമാരി വന്നതിനുശേഷം പാസ്പോർട്ട് പുതുക്കുന്നതിനായി വി.എഫ്.എസിെൻറ ഖമീസ് മുശൈത്ത് ശാഖയെയാണ് ആശ്രയിക്കുന്നത്. ഈ കേന്ദ്രത്തിൽ അപ്പോയ്മെൻറ് ലഭിക്കാൻ പലപ്പോഴും ആഴ്ചകൾതന്നെ എടുക്കും. കൂടാതെ, വെള്ളിയാഴ്ച മാത്രം അവധിദിനമുള്ള സാധാരണ പ്രവാസികൾക്ക് ഇത് ഏറെ ബുദ്ധിമുട്ടുമുണ്ടാക്കിയിരുന്നു.
ഈ വിഷയങ്ങൾ ജീസാനിലെ വിവിധ സാമൂഹിക സംഘടനകൾ നേരേത്ത കോൺസുലേറ്റിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തുടർച്ചയായി അഞ്ചു ദിവസങ്ങൾ കോൺസുലേറ്റിെൻറ പാസ്പോർട്ട് സേവനങ്ങൾ ഇപ്പോൾ ജീസാനിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു സേവനം ഒരുക്കിത്തന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർക്ക് ജീസാനിലെ സാമൂഹിക സംഘടനകളായ തനിമ, കെ.എം.സി.സി, ജല, ഐ.എസ്.എഫ്, ഒ.ഐ.സി.സി, ഐ.സി.എഫ് ഭാരവാഹികൾ നന്ദി അറിയിച്ചു. അപേക്ഷകരെ സഹായിക്കുന്നതിനായി തനിമ ജീസാൻ ഹെൽപ് ഡെസ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സഹായത്തിനായി ഷാഹിൻ (0502793794), സിറാജ് മുരിങ്ങോളി (05032085816) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.