ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ: ദീർഘകാല സേവനമനുഷ്ഠിച്ച അധ്യാപകർക്ക് അവാർഡ്
text_fieldsദമ്മാം: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ദീർഘകാലമായി സേവനംചെയ്യുന്ന അധ്യാപകരേയും മറ്റ് ജീവനക്കാരേയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ഭരണസമിതിയാണ് 20 വർഷത്തിൽ കൂടുതൽ സേവനം പൂർത്തിയാക്കിയ ജീവനക്കാരെ അവാർഡ് നൽകി ആദരിച്ചത്.
സൗദിയിലെ ഇന്ത്യൻ സ്കൂളുകളുടെ ഹയർബോർഡ് മെംബർ അൻവർ സാദത്ത് മുഖ്യാതിഥിയായിരുന്നു. ചെയർമാൻ മുഹമ്മദ് ഫുർഖാൻ ആമുഖപ്രഭാഷണം നടത്തി. ദമ്മാം സ്കൂളിലെ പൂർവവിദ്യാർഥിയായ അർവർ സാദത്ത് ഹയർ ബോർഡ് അംഗമായത് സ്കൂളിനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിന്റെ പുതിയ ലോഗോ ചെയർമാൻ മുഹമ്മദ് ഫുർഖാൻ പ്രകാശനം ചെയ്തു. സൗദിയിലെ മുഴുവൻ സ്കൂളുകളുടേയും ലോഗോ ഏകീകരിച്ചത് സൗദിയിൽനിന്ന് സേവനം അവസാനിപ്പിച്ചുപോയ അംബാസഡർ ഔസാഫ് സഈദ് ആണെന്നും അദ്ദേഹം അനുസ്മരിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഷഹബാസ് കാസിം, മൊഅസ്സം ദാദൻ, ഫിറോസ്, മിസ്ബാഹ്, സനോജ്, സാദിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ഇർഫാൻ വഹീദ്, അസോസിയേറ്റ് പ്രിൻസിപ്പൽ മാഡം തംകീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.