Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈൽ ഇന്ത്യൻ സ്കൂൾ...

ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു
cancel
camera_alt

മുഹമ്മദ് ഗൗസ്

ജുബൈൽ: അവധിക്ക് നാട്ടിൽ പോയ ജുബൈൽ ഇന്ത്യൻ സ്കൂളിലെ കായികാധ്യാപകൻ കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദ് ബെഗുംപെട്ട്​ സ്വദേശി മുഹമ്മദ് ഗൗസ് (60) ആണ് മരിച്ചത്. ഡിസംബർ 19ന് അവധിക്കായി നാട്ടിലേക്ക് പോയ ഗൗസിന് ന്യുമോണിയ പിടിപെടുകയും വി.ഐ.എൻ.എൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആരോഗ്യ നില വഷളാവുകയും വെൻറിലേറ്ററിലേക്ക്​ മാറ്റുകയും ചെയ്തിരുന്നു. പ്ലാസ്മ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.

25 വർഷമായി ജുബൈൽ ഇന്ത്യൻ സ്കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്ന ഗൗസ് ജുബൈലിലെ രക്ഷിതാക്കൾക്ക് സുപരിചതനാണ്. ടേബിൾ ടെന്നിസിൽ ജുബൈൽ സ്കൂളിനെ ചാമ്പ്യൻ ആക്കുന്നതിലുൾപ്പടെ സ്കൂളി​െൻറ കായിക നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച അധ്യാപകനായിരുന്നു അദ്ദേഹം. ഗൗസി​ െൻറ മരണത്തിൽ സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പൽ നൗഷാദ് അലിയും അനുശോചിച്ചു.

മസാറത്ത് ആണ്​ മുഹമ്മദ് ഗൗസിന്‍റെ ഭാര്യ:. മക്കൾ: മുഷറഫ (കായികാധ്യാപിക, ജുബൈൽ ഇന്ത്യൻ സ്കൂൾ), മെഹക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - indian school teacher died
Next Story