ആർ.എസ്.എസിെൻറ ദല്ലാളാവാൻ സി.പി.എം തുനിയരുത് –ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsജുബൈൽ: കാമ്പസുകളിൽ വിദ്യാർഥിനികളെ തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്ന സി.പി.എം ഭാഷ്യം ആർ.എസ്.എസ് നിലപാട് ഏറ്റുപിടിക്കലാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്മിറ്റി ആരോപിച്ചു. ആസന്നമായ സി.പി.എം ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളിൽ വായിക്കാൻപോകുന്ന ലഖുലേഖകൾ സംഘപരിവാരത്തിെൻറ ആശയങ്ങൾ പ്രകടിപ്പിക്കുന്ന വേദികളാക്കി മാറ്റരുത്.
സംഘപരിവാരം മുസ്ലിം സമുദായത്തിനുമേൽ ചാർത്തപ്പെട്ട വ്യാജ തീവ്രവാദ ആരോപണങ്ങൾ സി.പി.എം ഏറ്റെടുത്തതിെൻറ തെളിവാണ് ലവ് ജിഹാദ്, നർകോട്ടിക് ജിഹാദ് എന്നീ വിഷയങ്ങളിൽ പാർട്ടി പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ. ഇരുസമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി തങ്ങളുടെ വർഗീയ അജണ്ട നടപ്പാക്കി രാഷ്ട്രീയലാഭം കൊയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് സഹായകരമാണ് സി.പി.എം നടത്തുന്ന പ്രവർത്തനങ്ങളും മന്ത്രി വി.എൻ. വാസവനെ പോലുള്ളവർ അരമനയിൽ നടത്തിയ പ്രസ്താവനകളും എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഫോറം കേരള ചാപ്റ്റർ പ്രസിഡൻറ് അബ്ദുൽ റഹീം വടകര കുറ്റപ്പെടുത്തി.
കുഞ്ഞിക്കോയ താനൂർ, നാസർ ഒടുങ്ങാട്, മുബാറക് പൊയിൽതൊടി, ഷാൻ ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.