ഇടതുസർക്കാറിെൻറ മൗനം അപകടം –ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsഅൽഅഹ്സ: അടുത്തിടെ സംഘ്പരിവാർ സംഘടനകൾ നടത്തുന്ന വർഗീയ പരാമർശങ്ങൾക്കും കലാപാഹ്വാനങ്ങൾക്കുമെതിരെ നടപടിയെടുക്കാതെ മൗനം അവലംബിക്കുന്ന ഇടതു സർക്കാറിെൻറ നടപടി വലിയ അപകടത്തിലേക്കാണ് നാടിനെ കൊണ്ടെത്തിക്കുക എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽഅഹ്സ ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രവർത്തക സംഗമം ആരോപിച്ചു.
ഒരു മാസത്തിനിടെ തന്നെ നിരവധി ആർ.എസ്.എസ് കാര്യാലയങ്ങളിൽനിന്നും സംഘ്പരിവാർ പ്രവർത്തകരുടെ വീടുകളിൽനിന്നും ബോംബ് നിർമാണത്തിനിടയിൽ സ്ഫോടനം ഉണ്ടാകുകയും ആർ.എസ്എസ് പ്രവർത്തകൻ മരിക്കുകയും ചെയ്തിട്ടും അന്വേഷണം പോലും നടത്താതെ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ദമ്മാം കേരള സ്റ്റേറ്റ് സെക്രട്ടറി വി.എം. നാസർ പട്ടാമ്പി പറഞ്ഞു.
ആലുവയിൽ മൊഫിയ പർവീൻ സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തപ്പോൾ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ യൂത്ത് കോൺഗ്രസിെൻറ സമരക്കാരിൽനിന്ന് മുസ്ലിം പേരുള്ളവർക്കെതിരെ മാത്രം കേസെടുക്കുകയും അവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് എഴുതിച്ചേർക്കുകയും ചെയ്ത പിണറായി പൊലീസ് യോഗി പൊലീസിനെ കടത്തിവെട്ടുകയാണ് ചെയ്യുന്നത്. ഉത്തരേന്ത്യയിലെ പോലെ ആർ.എസ്.എസിന് കലാപം ഉണ്ടാക്കാനുള്ള വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി കൊടുക്കുകയാണ് ആഭ്യന്തരം ചെയ്യുന്നതെന്നും വിഷയാവതരണം നടത്തിയ പ്രസിഡൻറ് പി.കെ. മൻസൂർ എടക്കാട് പറഞ്ഞു.
വെൽഫെയർ ഇൻചാർജ് സുജി അബ്ദുറഹ്മാൻ, അൽഅഹ്സ ബ്ലോക്ക് പ്രസിഡൻറ് മുസ്തഫ പട്ടാമ്പി, മീഡിയ ഇൻചാർജ് നിസാം കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് റിയാസ് മൗലവി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.