കോവിഡ് പ്രതിരോധ സേവനപ്രവർത്തകരെ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു
text_fieldsമക്ക: സൗദിയിൽ കോവിഡ് സ്ഥിരീകരിച്ച സമയം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുകയും ആരോഗ്യരംഗത്ത് മികച്ച സേവനങ്ങൾ നടത്തുകയും ചെയ്തവരെ ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.
കോവിഡ് ബാധിച്ച് ചികിത്സതേടിയെത്തിയവർക്ക് മക്കയിലെ വിവിധ ആശുപത്രികളിൽ രാപ്പകലില്ലാതെ ആതുരസേവനം ചെയ്ത ആരോഗ്യപ്രവർത്തകരെയാണ് ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചത്.
ചടങ്ങിൽ ഫോറം മക്ക ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് നിജ ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു. മക്കയിലെ വിവിധ ആശുപത്രികളിൽ സ്റ്റാഫ് നഴ്സുമാരായ സുറുമി, നിജാ മോൾ, അംജദ അബ്ദുൽ റഷീദ്, അൻസില സാലി, സഹദ് എസ്. ഷംസ്, സന്നദ്ധപ്രവർത്തകൻ മുഹമ്മദ് മർഷൽ എന്നിവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് നിജ, ബ്ലോക്ക് കമ്മിറ്റി അംഗം ഫദൽ നീരോൽപലം, മെഡിക്കൽ കോഓഡിനേറ്റർ സാലിഹ് ചങ്ങനാശ്ശേരി എന്നിവർ സ്നേഹോപഹാരങ്ങൾ കൈമാറി. ഫദൽ നീരോൽപലം ആശംസകളർപ്പിച്ചു. മക്ക ബ്ലോക്ക് ജനറൽ സെക്രട്ടറി ഷരീഫ് കോട്ടയം സ്വാഗതവും ഷിബിന ബൈജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.