ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ലിക് ദിനാഘോഷവും പുതിയ അംഗങ്ങൾക്ക് സ്വീകരണവും
text_fieldsജിദ്ദ: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ ബനീ മാലിക് ബ്ലോക്ക് കമ്മിറ്റി ഓൺലൈൻ സംഗമവും പുതുതായി സംഘടനയിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.
സ്വതന്ത്ര ഭാരതത്തിലെ 138 കോടിയിലധികം വരുന്ന വിവിധ ജാതി മതങ്ങളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ജനവിഭാഗങ്ങൾക്ക് അവരുടെ വിശ്വാസവും ആചാരവുമനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയുടെ നിലനിൽപിനുവേണ്ടി ഓരോ ഇന്ത്യക്കാരനും ഒറ്റക്കെട്ടാവേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. നജീബ് ബീമാപള്ളി അധ്യക്ഷത വഹിച്ചു. പുതുതായി ഇന്ത്യൻ സോഷ്യൽ ഫോറം അംഗത്വമെടുത്തവരെ ഭാരവാഹികൾ ഹാരമണിയിച്ചു സ്വീകരിച്ചു.
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി പുതിയ ബ്രാഞ്ചുകളുടെ പ്രഖ്യാപനം നടത്തി. യൂനുസ് തുവ്വൂർ, ഷമീർ കണിയാപുരം എന്നിവർ സംസാരിച്ചു. റാസി കൊല്ലം സ്വാഗതവും ഷാജഹാൻ കരുവാരകുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.