കോൺഗ്രസ് നേതാക്കളുടെ വിലാപം സംഘ്പരിവാറിലേക്കുള്ള ചുവടുവെപ്പ് –ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി ഓൺലൈൻ യോഗം
ജിദ്ദ: ബാബ്രി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനുള്ള സംഘ്പരിവാറിെൻറ ഭൂമി പൂജയ്ക്ക് ആശംസകൾ നേരുന്ന പ്രിയങ്കയുടെ ട്വീറ്റും ചടങ്ങിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്നുള്ള മുതിർന്ന നേതാക്കളായ കമൽനാഥിെൻറയും ദിഗ്വിജയ് സിങ്ങിെൻറയും വിലാപവും കോൺഗ്രസും സംഘ്പരിവാറും തമ്മിലുള്ള അകലം കുറയുന്നതിെൻറ ഏറ്റവും പുതിയ വെളിപാടാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി വിലയിരുത്തി.
മസ്ജിദായി നിർമിക്കപ്പെട്ട് നൂറ്റാണ്ടുകളോളം നിലകൊള്ളുകയും പ്രാർഥന നടക്കുകയും ചെയ്തിരുന്ന ബാബരി മസ്ജിദിൽ മുസ്ലിംകൾക്ക് പ്രവേശനവും ആരാധനയും നിഷേധിച്ചതും ഹിന്ദുത്വ ഭീകരവാദികൾക്ക് വിഗ്രഹം സ്ഥാപിക്കാനും പൂജിക്കാനും മസ്ജിദ് തകർത്ത സ്ഥലത്ത് താൽക്കാലിക ക്ഷേത്രം പണിയാൻ അനുമതി നൽകിയതുമെല്ലാം കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ്.ന്യൂനപക്ഷവിഭാഗങ്ങളുടെ മൊത്തം സംരക്ഷണം ഏറ്റെടുത്താണ് ചില പാർട്ടികൾ തെരഞ്ഞെടുപ്പ് വേളകളിൽ പ്രത്യക്ഷപ്പെടാറ്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്തുള്ള ൈകയേറ്റത്തിനും മസ്ജിദ് തകർക്കലിനും സാക്ഷ്യം വഹിച്ച കോൺഗ്രസ് നേതാക്കൾക്ക് രാമക്ഷേത്ര നിർമാണ ഭൂമിപൂജയിലും തറക്കല്ലിടലിനും സംബന്ധിക്കാൻ തീർച്ചയായും യോഗ്യതയുണ്ട്. എന്നാൽ നേതാക്കളുടെ ആശംസയും വിലാപവും നിലവിലെ കോൺഗ്രസിെൻറ കൂടി താൽപര്യമാണോ എന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കണമെന്നും ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.ഓൺലൈനായി നടന്ന യോഗത്തിൽ സൗദി നാഷനൽ കോഒ ാഡിനേറ്റർ അഷ്റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഹാരിസ് മംഗളൂരു (റിയാദ്), ഇ.എം. അബ്ദുല്ല (ജിദ്ദ), വസീം ഖാൻ, അഷ്റഫ് പുത്തൂർ (ദമ്മാം), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ) എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.