ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി, ഉമ്മർ നാട്ടിലേക്ക് മടങ്ങി
text_fieldsജിദ്ദ: ഹംദാനിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പാലക്കാട് മുട്ടിക്കുളങ്ങര സ്വദേശി ഉമ്മറിന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ തുണയായി. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് ദിവസങ്ങളായി കിടപ്പിലായിരുന്നു.
വിവരം അറിഞ്ഞ കർണാടക ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ ജിദ്ദയിലെ ഫോറം സ്റ്റേറ്റ് ഭാരവാഹികളെ ബന്ധപ്പെട്ടതിനെ തുടർന്ന് ബവാദി ബ്ലോക്ക് ഭാരവാഹികൾ ചികിത്സയും നിയമ സഹായവും ഏറ്റെടുക്കുകയായിരുന്നു.
ബവാദി ബ്ലോക്ക് പ്രസിഡന്റ് ഫായിദ് മണ്ണാർക്കാടിന്റെയും സെക്രട്ടറി അനസ് കടക്കലിന്റെയും നേതൃത്വത്തിൽ ഫോറം ഹംദാനിയ ബ്രാഞ്ച് ഭാരവാഹികളായ ഉസ്മാൻ, സെയ്തലവി, ഹനീഫ തുടങ്ങിയവർ അദ്ദേഹത്തെ സന്ദർശിക്കുകയും പ്രാഥമിക ചികിത്സ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. വിദഗ്ദ്ധ ചികിത്സ ആവശ്യമായതിനാൽ കുടുംബാംഗങ്ങളുമായി സംസാരിച്ചതിനെ തുടർന്ന് ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ തമ്പാറ, ഷെമീർ പൂനൂർ, റാസി കടക്കൽ, ഉസ്മാൻ ഗൂഡല്ലൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിയമ തടസ്സങ്ങൾ നീക്കം ചെയ്യുകയും യാത്ര രേഖകൾ ശരിയാക്കി ജിദ്ദ ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.