ഇന്ത്യൻ ടൂറിസം മന്ത്രി ശ്രീപാദ് നായിക് റിയാദിലെത്തി
text_fieldsറിയാദ്: ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ലോക വിനോദസഞ്ചാര സംഘടനയുടെ ആഭിമുഖ്യത്തിൽ റിയാദിൽ ആരംഭിച്ച ലോക ടൂറിസം ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ വിനോദസഞ്ചാര, തുറമുഖ, കപ്പൽ, ജലഗതാഗത മന്ത്രി ശ്രീപാദ് യെസ്സോ നായിക് റിയാദിലെത്തി. ബുധനാഴ്ച പുലർച്ചെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാെൻറയും സൗദി ഔദ്യോഗിക പ്രതിനിധികളുടെയും സംഘം ഊഷ്മളമായി വരവേറ്റു.
ലോക വിനോദസഞ്ചാര സമ്മേളനത്തിൽ പങ്കെടുക്കുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് 4.30 ന് റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി സാമൂഹികപ്രതിനിധികളെ അഭിസംബോധന ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം. ‘ടൂറിസവും ഹരിത നിക്ഷേപങ്ങളും’ എന്ന ശീർഷകത്തിൽ നടക്കുന്ന വിനോദസഞ്ചാര സമ്മേളനം വ്യാഴാഴ്ച അവസാനിക്കും. 120 രാജ്യങ്ങളിൽ നിന്നായി 500 ലധികം പ്രതിനിധികളാണ് ആഘോഷത്തിൽ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് റിയാദ് ഇത്തരമൊരു അന്താരാഷ്ട്ര ആഘോഷത്തിന് വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.