Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിസാ നടപടികൾ സങ്കീർണം;...

വിസാ നടപടികൾ സങ്കീർണം; അറബ്​ വിനോദ സഞ്ചാരികൾ ഇന്ത്യയെ കൈവിടുന്നു

text_fields
bookmark_border
വിസാ നടപടികൾ സങ്കീർണം; അറബ്​ വിനോദ സഞ്ചാരികൾ ഇന്ത്യയെ കൈവിടുന്നു
cancel

റിയാദ്​: ഇന്ത്യൻ ടൂറിസ്​റ്റ്​ വിസാ നടപടിക്രമങ്ങളിൽ നടപ്പായ പുതിയ നിബന്ധനകൾ വിനോദ സഞ്ചാര മേഖലക്ക്​ കനത്ത തിരിച്ചടിയാകുന്നു. കഴിഞ്ഞ വർഷം  നിലവിൽ വന്ന പുതിയ വ്യവസ്ഥകളാണ്​ സൗദിയുൾപ്പെടെ ചില ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ പിന്തിരിപ്പിക്കുന്നത്​. ഇവരുടെ സഞ്ചാരലക്ഷ്യം വഴിതിരിഞ്ഞതോടെ ശ്രീലങ്ക പോലുള്ള രാജ്യങ്ങൾക്ക്​​ അത്​ ഗുണകരമായി മാറുന്നു. ഗൾഫിൽ വേനലവധി ആരംഭിച്ചിരിക്കെ കേരളത്തിലെ മൺസൂൺ കാലം കണക്കാക്കി വൻതോതിൽ അറബി ടൂറിസ്​റ്റുകളുടെ ഒഴുക്കുണ്ടാവേണ്ടതായിരുന്നു. 

എന്നാൽ സീസൺ ആരംഭിച്ചിട്ടും ഒരു ചലനവുമില്ലാത്ത​ത്​ തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന്​ ട്രാവൽ ആൻഡ്​ ടൂറിസം ഏജൻസി വൃത്തങ്ങളിലുള്ളവർ തുറന്നുപറയുന്നു. കേരളത്തി​​​െൻറ അതേ കാലാവസ്ഥയും പ്രകൃതി ഭംഗിയുമുള്ള ശ്രീലങ്കയാണ്​ പകരം തെരഞ്ഞെടുക്കുന്നത്​. ഗൾഫിൽ വിസക്ക് അപേക്ഷിക്കാൻ വിദേശികൾക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി 2016 ജൂൺ ഒന്ന് മുതലാണ്​ നടപ്പായത്​. ശേഷം ചില നിബന്ധനകൾ കൂടി കൂട്ടിച്ചേർത്തു. മൂന്നുമാസത്തെ ബാങ്ക്​ സ്​റ്റേറ്റ്​മ​​െൻറ്​ ഹാജരാക്കണമെന്നതായിരുന്നു ഒന്ന്​. വിസ ഫീസും വർധിപ്പിച്ചു. 

ഒാൺലൈൻ വിസയില്ലാത്തതിനാൽ എംബസികളുടെ വിസ കേന്ദ്രങ്ങളിൽ ചെന്ന്​ ക്യൂനിൽക്കുന്ന പ്രയാസത്തിന്​ പുറമെ പുതിയ നിബന്ധനകളുണ്ടാക്കുന്ന സങ്കീർണതയും സഞ്ചാരികളുടെ മനസ്​ മടുപ്പിക്കുന്നതായെന്ന്​ ഏജൻസി വൃത്തങ്ങൾ പറയുന്നു. ഇന്ത്യ ഇ - ടൂറിസ്​റ്റ്​ വിസ അനുവദിക്കാത്ത രാജ്യങ്ങളിലെ പൗരന്മാർക്കാണ്​ പുതിയ നിബന്ധനകൾ ബാധകം. ഗൾഫിൽ സൗദി അറേബ്യക്ക്​ പുറമെ ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഇ – ടൂറിസ്​റ്റ് വിസ (ഇ.ടി.വി) സൗകര്യം ലഭ്യമല്ലാത്ത പട്ടികയിലാണുള്ളത്​. മുൻവർഷങ്ങളിൽ അറബി വിനോദ സഞ്ചാരികളുടെ വൻതോതിലുള്ള പ്രവാഹം ഇന്ത്യയിലേക്കുണ്ടായിരുന്നു.

പുതിയ വ്യവസ്​ഥകൾ വന്നതോടെ കഴിഞ്ഞ വർഷം അത്​ മന്ദഗതിയിലാവുകയും ഇപ്പോൾ തീർത്തും നിലച്ച മട്ടിലുമാണ്​. സൗദി പൗരന്മാർ ടൂറിസ്​റ്റ്​ വിസക്ക്​ അപേക്ഷിക്കാന എംബസിയുടെ പുറംകരാർ സ്​ഥാപനമായ വി.എഫ്.എസ്​ ഗ്ലോബലി​​െൻറ കൗണ്ടറുകളിൽ നേരിട്ടെത്തി വിരലടയാളം അടക്കമുള്ള ജൈവിക വിവരങ്ങൾ നൽകണം. അപേക്ഷയിലെ വിവരങ്ങളും വിരലടയാളവും പരിശോധിച്ച് യോഗ്യമെന്ന് കണ്ടാൽ മാത്രം വിസ അനുവദിക്കുന്നതാണ് നടപടി. അപേക്ഷയോടൊപ്പം ബാങ്ക്​ സ്​റ്റേറ്റ്​മ​​െൻറും നൽകണം. രാജ്യത്തി​​െൻറ വിദൂര ഭാഗങ്ങളിൽ നിന്ന് പോലും നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിച്ച് റിയാദ്, ദമ്മാം ജിദ്ദ നഗരങ്ങളിൽ മാത്രമുള്ള വി.എഫ്.എസ്​ കൗണ്ടറുകളിൽ എത്തേണ്ടത്​ അപേക്ഷകരുടെ മനസ്​ മടുപ്പിക്കും. 

കൗണ്ടറുകളിൽ ക്യൂ നിന്ന് വിരലടയാളം നൽകലും വിസ കിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത കാത്തിരിക്കലും പ്രയാസമാണെന്ന അഭിപ്രായം തങ്ങളുടെ ഇടപാടുകാരായ സൗദി പൗരന്മാർക്കിടയിൽ വ്യാപകമായി ഉണ്ടായിട്ടുണ്ടെന്നും ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മറ്റ് രാജ്യങ്ങൾ തേടാൻ അവർ നിർബന്ധിതരാകുന്നത്​ അതുകൊണ്ടാണെന്നും ഏജൻസി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പുതിയ നിബന്ധനകൾ ഒഴിവാക്കുകയോ ഒാൺലൈൻ വിസ അനുവദിക്കുകയോ ചെയ്​തില്ലെങ്കിൽ ഇനി പ്രതീക്ഷയില്ലെന്ന നിരാശയിലാണ്​ ടൂറിസം ഏജൻസികൾ. അതേസമയം ഇന്ത്യ നിലവിൽ 150 രാജ്യങ്ങളിലെ പൗരന്മാർക്ക്​ ഓൺലൈൻ വഴി ടൂറിസ്​റ്റ് വിസ അനുവദിക്കുന്നുണ്ട്​. 

ഇതിനുള്ള നടപടിക്രമങ്ങൾ ലളിതമാണ്. വെബ്സൈറ്റിൽ അപേക്ഷിക്കുക, വിസ ഫീസ്​ ഓൺലൈനായി അടക്കുക, ഇ–ടൂറിസ്​റ്റ് വിസ ഓൺലൈനായി തന്നെ നേടുക, ഇന്ത്യയിലേക്ക് പറക്കുക എന്ന വളരെ ലളിതമായ ഈ സൗകര്യം യു.എ.ഇ, ഒമാൻ എന്നിവ ഒഴികെയുള്ള ഗൾഫ്​ രാജ്യങ്ങൾക്ക്​ അനുവദിക്കാതിരിക്കുകയും എന്നാൽ നേരിട്ടുള്ള വിസക്ക് കടുത്ത വ്യവസ്​ഥകൾ ഏർപ്പെടുത്തുകയും ചെയ്​തതി​​​െൻറ ഭവിഷ്യത്താണ്​ വിനോദ സഞ്ചാര മേഖല ഇപ്പോൾ അനുഭവിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian visagulf newsarab touristers
News Summary - indian visa arab touristers gulf news
Next Story