ഇന്ത്യൻ വെൽഫെയർ അസോയിയേഷൻ ഹജ്ജ് വളന്റിയർ പരിശീലനം
text_fieldsജിദ്ദ: ഇന്ത്യൻ വെൽഫെയർ അസോയിയേഷന്റെ (ഐവ) കീഴിൽ ഹജ്ജ് വളന്റിയർ പരിശീലന പരിപാടി സംഘടിപ്പിച്ചു. സലാഹ് കാരാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 'വളന്റിയർ സേവനത്തിന്റെ ഇസ്ലാമിക മാനം' എന്ന വിഷയത്തിൽ കെ.ടി. അബൂബക്കർ സംസാരിച്ചു. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ അതിന്റെ മഹാത്മ്യം മനസ്സിലാക്കി സേവനരംഗത്തിറങ്ങാന് അദ്ദേഹം ആഹ്വാനം ചെയ്തു. മിന ഓപറേഷൻ എന്ന വിഷയത്തിൽ റിസ്വാൻ അലി സീതി മരക്കാരകവും മിനയിലെ ടെന്റുകളും പ്രധാന റോഡുകളും എന്ന വിഷയത്തിലുള്ള വിവരണങ്ങൾ മിന മാപ്പിന്റെ സഹായത്തോടെ നാസർ ചാവക്കാടും അവതരിപ്പിച്ചു.
സി.എച്ച്. ബഷീര്‍ (ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം), ദാവൂദ് (തലശ്ശേരി മാഹി വെല്‍ഫയര്‍ അസോസിയേഷന്), ഹുസൈന് ബാഖവി (ഇസ്ലാമിക് ദഅവ കൗണ്‍സില്‍), അബ്ദുൽ ഗഫൂർ വളപ്പൻ (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ), ഹനീഫ ബെരിക്ക (ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്), ഷാജി അരിമ്പ്രത്തൊടി (ഐ.എം.സി.സി), ഷൗക്കത്ത് കോട്ട (കോട്ട വെൽഫയർ അസോസിയേഷൻ), ജൈസല്‍ (ഫോക്കസ്), ഡോ. അബൂബക്കര്‍ സിദ്ദീഖ് (സൗദി കേരള ഫാര്‍മസി ഫോറം), റിസ്വാൻ അലി സീതി മരക്കാരകം (ജോയന്റ് കമ്യൂണിറ്റി കെയര്‍), ഇസ്മായില്‍ വേങ്ങര (ജംഇയ്യതുൽ അൻസാർ), അബ്ദുൽ കരീം മഞ്ചേരി (പ്യുപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം) എന്നിവർ ആശംസ പ്രസംഗം നടത്തി. അന്‍വര്‍ വടക്കാങ്ങര ഖുര്‍ആനിന്ന് അവതരിപ്പിച്ചു. ദിലീപ് താമരക്കുളം സ്വാഗതവും എ.പി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. അബ്ബാസ് ചെങ്ങാനി, റഫീക്ക് വള്ളിക്കുന്ന്, ഹനീഫ പാറക്കല്ലില്‍, ഫൈസല്‍ അരിപ്ര, നൗഷാദ് ഓച്ചിറ, എം.എ.ആര്, റസാഖ് മാസ്റ്റര്‍ മമ്പുറം, മന്‍സൂര്‍ വണ്ടൂര്‍, ലിയാഖത്ത് കോട്ട, ഷറഫുദ്ദീൻ മേപ്പാടി, അമാനുല്ല, നജ്മുദ്ദീൻ മക്കരപ്പറമ്പ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
ഇന്ത്യൻ കോൺസുലേറ്റിന്റെ പിന്തുണയോടെ ഇരുനൂറിൽ അധികം വളന്റിയർമാരാണ് ഐവയുടെ കീഴിൽ ഇത്തവണ സേവനത്തിനിറങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രഥമ ശുശ്രൂഷ, വീൽചെയർ സേവനം, ഭക്ഷണ വിതരണം തുടങ്ങിയ മേഖലകളിലും വളന്റിയർമാർ ഹജ്ജിന്റെ വിവിധ പ്രദേശങ്ങളിൽ സേവന നിരതരായിരിക്കും. ഇന്ത്യൻ ഹാജിമാർക്ക് സേവനം ചെയ്യാൻ ജിദ്ദ എയർപോർട്ടിലും അസീസിയ താമസ കേന്ദ്രങ്ങളിലും ഐവ വളന്റിയർമാർ ഇതിനകം സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.