ഇന്ത്യൻ വെൽെഫയർ അസോസിയേഷൻ ജിദ്ദ, മക്ക ചാപ്റ്ററുകൾക്ക് സംയുക്ത നേതൃസംഗമം
text_fieldsമക്ക: ഇന്ത്യൻ വെൽെഫയർ അസോസിയേഷൻ (ഐവ) ന്റെ കീഴിൽ നടത്തുന്ന ഹജ്ജ് സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതപ്പെടുത്താനും ജിദ്ദ, മക്ക മേഖലകളിലെ നേതാക്കൾ സംയുക്ത നേതൃസംഗമം സംഘടിപ്പിച്ചു.അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാർക്ക് പ്രയാസരഹിതമായി ഹജ്ജ് നിർവഹിച്ചു മടങ്ങുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചായിരുന്നു യോഗത്തിലെ പ്രധാന ചർച്ച.
മക്ക അസീസിയയിലെ 'ഐവ' ഓഫീസിൽ ചേർന്ന യോഗത്തിൽ ഹാരിസ് കണ്ണിപ്പൊയിൽ അധ്യക്ഷത വഹിച്ചു. ജിദ്ദ ഐവ നേതാക്കളായ സലാഹ് കാരാടൻ, നാസർ ചാവക്കാട്, ദിലീപ് താമരക്കുളം, ഹനീഫ ബരിക്ക തുടങ്ങിയവർ സംസാരിച്ചു. മക്കയിൽ ആദ്യമായി എത്തിച്ചേരുന്ന ഹാജിമാരുടെ വിവരങ്ങൾ ശേഖരിച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുക, മഹ്റമില്ലാതെ എത്തുന്ന വനിതാ തീർത്ഥാടകർക്ക് വനിത വളണ്ടിയർമാരുടെ പരിചരണം നൽകുക, മിനയിലും അസീസിയയിലും മറ്റും സജ്ജീകരിച്ച മെഡിക്കൽ സെന്ററുകളിൽ പ്രത്യേകം വളന്റിയർ മാരുടെ സേവനം ഉറപ്പുവരുത്തുക, അസീസിയയിലെ ഭക്ഷണ, പാനീയ വിതരണം തുടങ്ങിയ വകുപ്പുകൾക്ക് പ്രത്യേക ഇൻചാർജുമാരെ നിയമിച്ച് കൂടുതൽ സജീവമാക്കാൻ വേണ്ട സംവിധാനം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. അബൂബക്കർ വടക്കാങ്ങര, ഷൈൻ വെമ്പായം, അനസ് ആലപ്പുഴ തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു. അൻവർ വടക്കാങ്ങര സ്വാഗതവും സക്കീർ കായംകുളം നന്ദിയും പറഞ്ഞു. നവാസ് കോഴിക്കോട് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.