തീർഥാടകർക്കുള്ള സേവനവുമായി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ സജീവം
text_fieldsമക്ക: ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ ജിദ്ദയിലെത്തിയ ദിവസം മുതൽ ഇന്ത്യൻ വെൽഫെയർ അസോസിയേഷന്റെ (ഐവ) വളന്റിയർമാർ ജിദ്ദ എയർപോർട്ടിലും മക്കയിലും ഹജ്ജ് സേവന രംഗത്ത് സജീവമായി.
ഫൈസൽ അരിപ്രയുടെ നേതൃത്വത്തിലുള്ള 10 പേരടങ്ങുന്ന സംഘം ജിദ്ദ എയർപോർട്ടിലും വനിതകള്‍ അടക്കമുള്ള 'ഐവ' വളന്റിയർമാർ മക്കയിലും സേവനം ചെയ്തുകൊണ്ടിരിക്കുന്നതായി സംഘാടകർ അറിയിച്ചു. ഹാജിമാരുടെ ലഗേജുകൾ ബസിലും താമസ സ്ഥലത്തും കൃത്യമായി എത്തിക്കുക, വീൽചെയർ സേവനം, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിചരണം തുടങ്ങിയ മേഖലകളിലാണ് വളന്റിയർമാർ പ്രത്യേകം ശ്രദ്ധിക്കുന്നത്.
മുഴുവൻ ഹാജിമാരും ജിദ്ദയിൽ എത്തുന്നതുവരെയും ഹജ്ജിനുശേഷം തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്നതുവരെയും ഐവ വളന്റിയർമാർ ഹജ്ജ് സേവനത്തിനായി എയർപോർട്ടിൽ ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
ഫൈസൽ അരിപ്ര, നാസർ ചാവക്കാട്, മുഹമ്മദ് റഫീഖ് വള്ളിക്കുന്ന്, ജാഫർ ചെങ്ങാനി, അബ്ദുൽ കരീം മഞ്ചേരി, അന്‍വര്‍ സാദത്ത്, നസ്രിഫ് തലശ്ശേരി, റിദ്വാന് തലശ്ശേരി, ശംസുദ്ദീന്‍ കരുവാരകുണ്ട് തുടങ്ങിയവരാണ് എയർപോർട്ട് സർവിസില്‍ സേവനം ചെയ്യുന്ന വളന്റിയര്‍മാര്‍. സലാഹ് കാരാടൻ, ദിലീപ് താമരക്കുളം, ജരീർ വേങ്ങര, ജൈസല്‍ തുടങ്ങിയവര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.