സ്ത്രീയെ ശല്യംചെയ്ത ഇന്ത്യൻ യുവാവ് സൗദിയിൽ അറസ്റ്റിൽ
text_fieldsറിയാദ്: സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവ് പിടിയിലായി. ദിൽവർ ഹുസൈൻ ലാസ്കർ എന യുവാവാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ അറസ്റ്റിലായതെന്ന് പൊതുസുരക്ഷ വിഭാഗം വെളിപ്പെടുത്തി. യുവതിയെ ഉപദ്രവിച്ച പ്രതിയെ തുടർനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അധികൃതർ അറിയിച്ചു.
വ്യക്തികളെ ശല്യം ചെയ്യുകയും മാനനഷ്ടമുണ്ടാക്കുകയും ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ 2021 ജനുവരിയിൽ സൗദി മന്ത്രിസഭ പാസാക്കിയ നിയമം അടുത്തിടെയാണ് കർശനമായി നടപ്പാക്കി തുടങ്ങിയത്. പീഡന വിരുദ്ധ നിയമം അനുസരിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്യുകയും അറസ്റ്റും ശിക്ഷാനടപടികളും കൈക്കൊള്ളുകയും ചെയ്തുവരുന്നുണ്ട്.
കുറ്റം തെളിഞ്ഞാൽ രണ്ട് വർഷത്തിൽ കൂടാത്ത തടവും ഒരു ലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയായിരിക്കും ശിക്ഷ. എന്നാൽ ശല്യം ചെയ്യൽ പൊതുസ്ഥലത്ത് വെച്ചോ അല്ലെങ്കിൽ കുട്ടികൾക്കോ ഭിന്ന ശേഷിക്കാർക്കോ എതിരെയോ ആയാൽ തടവ് അഞ്ചുവർഷവും പിഴ മൂന്ന് ലക്ഷം റിയാലും അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ഉയരും. മാത്രമല്ല പ്രതിയെ തിരിച്ചറിയാൻ കഴിയും വിധം മാധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.