ഇന്ത്യൻസ് വെൽഫെയർ ഫോറം സോണൽ പ്രവർത്തകസംഗമം
text_fieldsറിയാദ്: ഇന്ത്യൻസ് വെൽഫെയർ ഫോറം സോണൽ പ്രവർത്തക സംഗമം നടത്തി. റിയാദ് സെൻട്രൽ സോൺ ഓഫിസിൽ നടന്ന യോഗത്തിൽ സോൺ ഭാരവാഹികൾ പങ്കെടുത്തു. ഐ.ടി ടീം ഡെപ്യൂട്ടി സെക്രട്ടറി ജി.പി.എം. മുഹമ്മദ് റിസ്വാൻ ഖിറാഅത്ത് നിർവഹിച്ചു. വൈസ് പ്രസിഡൻറ് നസീം ബ്രാഞ്ച് മൗലവി ജമാൽ ഉമരി സ്വാഗതം പറഞ്ഞു. മേഖല വൈസ് പ്രസിഡൻറ് മൗലവി മുഹമ്മദ് ഇബ്രാഹിം അൻവരി ‘ത്യാഗവും വിജയവും’ എന്ന വിഷയത്തിൽ മതപ്രഭാഷണം നടത്തി.
സോണൽ പ്രസിഡൻറ് മിമിസൽ നൂർ മുഹമ്മദ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഐക്യസംഘമായി അണിനിരക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അടുത്ത മാസം നടത്താനിരിക്കുന്ന ‘ത്രിമൂർത്തം’ എന്ന പരിപാടി നടത്തുന്നതിനെക്കുറിച്ചുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും മാനിച്ച് കമ്മിറ്റികൾ രൂപവത്കരിച്ചു. മേഖലാ സെക്രട്ടറി നല്ലൂർ റഹ്മത്തുല്ല സെൻട്രൽ സോണിന് കീഴിലുള്ള എല്ലാ ശാഖകളുടെയും നിലവിലെ പ്രവർത്തനങ്ങളും ഭാവിപരിപാടികളും ബ്രാഞ്ച് എക്സിക്യൂട്ടിവുകളോടും അംഗങ്ങളോടും ചോദിച്ചറിഞ്ഞ് അവതരിപ്പിച്ചു.
റീജനൽ ഡെപ്യൂട്ടി സെക്രട്ടറി തിരുക്കോവിലൂർ ഷാക്കിർ ബെയ്ഗ് സെൻട്രൽ സോണിനു കീഴിലുള്ള എല്ലാ ടീമുകളുടെയും നിലവിലെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിയുകയും ഭാവിയിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കാനുള്ള നിർദേശങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. മൗലവി ഹക്കീം ഉമരി നസീഹദ് പ്രഭാഷണം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.