ഇന്ത്യയുടെ മതേതര, ജനാധിപത്യ മൂല്യങ്ങൾ തിരിച്ചുപിടിക്കണം - ബുറൈദ ഒ.ഐ.സി.സി സംഗമം
text_fieldsബുറൈദ: ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമത്തിൽ ഖസീം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഒ.ഐ.സി സി സൗദി നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോലത്ത് ഉദ്ഘാടനം ചെയ്തു. ‘സമകാലിക ഇന്ത്യയും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിൽ മാധ്യമ പ്രവര്ത്തകന് അസ്ലം കൊച്ചുകലുങ്ക് മുഖ്യ പ്രഭാഷണം നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജി ജോബ് തോമസ് ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നല്കി. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ പത്തറ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി പ്രമോദ് സി കുര്യന്, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ തിരൂര്‍, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ആദം അലി, ജോ. സെക്രട്ടറി പി.പി.എം അഷ്റഫ്, ഉനൈസ ഘടകം പ്രസിഡന്റ് പ്രിന്‍സ് ജോസഫ്, മജ്മ ഘടകം വൈസ് പ്രസിഡന്റ് റോബിന്‍സണ്‍, യു.എസ്. അനസ് എന്നിവർ സംസാരിച്ചു. മുജീബ് കുറ്റിപ്പുറം, അബ്ദുൽ അസീസ് കണ്ണൂര്‍ , ബാബു വളക്കരപ്പാടം, റഹീം കണ്ണൂര്‍, അബ്ദുല റഷീദ് ചങ്ങരംകുളം, സുബൈര്‍ കണിയാപുരം എന്നിവർ നേതൃത്വം നല്കി. കലാ പരിപാടിയില്‍ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവർക്കും ലഹരിക്ക് അടിമയായ അക്രമിയാൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിനും യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.