ഇന്ത്യയുടെ യഥാർഥ ജനാധിപത്യവും മതേതരത്വവും തിരിച്ചുപിടിക്കണം -പ്രവാസി വെൽഫെയർ
text_fieldsജിദ്ദ: സ്വാതന്ത്ര്യാനന്തര ഭാരതം മുമ്പൊന്നും കണ്ടിട്ടില്ലാത്തവിധം വർഗീയവത്കരിക്കപ്പെടുകയും ജനാധിപത്യവും മതേതരത്വവും ജുഡീഷ്യറിയും ഭരിക്കുന്ന പാർട്ടിയുടെ ഒത്താശക്കനുസരിച്ച് ഉപയോഗപ്പെടുത്തുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇന്ത്യൻ സാഹചര്യത്തിൽ യഥാർഥ ജനാധിപത്യവും മതേതരത്വവും തിരിച്ചു പിടിക്കാൻ മുഴുവൻ രാജ്യ നിവാസികളും മുന്നോട്ട് വരണമെന്ന് പ്രവാസി വെൽഫെയർ അസീസിയ മേഖല സമ്മേളനം ആഹ്വാനം ചെയ്തു.
ജിദ്ദ അൽഖിമ്മ ഇസ്തിറാഹയിൽ നടന്ന സമ്മേളനം പ്രവാസി ദേശീയ സെക്രട്ടറി അബ്ദുറഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ബഷീർ ചുള്ളിയൻ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡന്റ് ഉമർ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. പ്രൊവിൻസ് വൈസ് പ്രസിഡന്റ് സുഹറ ബഷീർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ അബ്ദുലത്തീഫ് കരിങ്ങനാട് സ്വാഗതവും മേഖല സെക്രട്ടറി യൂസുഫ് പരപ്പൻ നന്ദിയും പറഞ്ഞു.
പ്രവാസി വെൽഫെയർ കുടുംബാഗങ്ങളുടെയും മക്കളുടെയും വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിച്ചു. വടംവലിയിൽ പ്രവാസി വെൽഫെയർ സഫ ടീം വിജയികളായി. നശ്വ, നീഹ, സൽവ എന്നിവർ ചേർന്ന് അവതരിപ്പിച്ച അറബിക് ഡാൻസ് ശ്രദ്ധേയമായി. ഇജാസ് സക്കീർ, ജാസിബ്, ബയാൻ ശുഐബ്, സക്കീർ ഹുസൈൻ, ഷഫിഖ്, അബ്ദുലത്തീഫ്, നിസാർ എരുമേലി, ഷുഹൈബ് താനൂർ, റയാൻ, ഇബ്രാഹിം അറഫാത്ത്, ഐസൽ ഉമർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹാഫിസ് കവിതാലാപനം നടത്തി. സുധിക്ഷ മുരളി ഡാൻസും ആലിയ ഫോക് ഡാൻസും അവതരിപ്പിച്ചു. ഹഫീദ്, ഖദീജ ഫവാസ് എന്നിവർ ക്വിസ് പ്രോഗ്രാം നടത്തി. ഫവാസ് കടപ്പുറത്ത്, ബീരാൻ ആനമങ്ങാടൻ, ശുഐബ്, ഹഫീദ്, ഖദീജ ഫവാസ്, അറഫാത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.