തൊഴിൽ സ്വദേശിവത്ക്കരണം: സ്വകാര്യമേഖലയിൽ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ തൊഴിൽ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയമാണ് കൂടുതല്‍ മേഖലകളെ സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി. നിലവില്‍ സ്വേദശിവല്ക്കരണം നടപ്പാക്കിയ തസ്തികകളുടെ അനുബന്ധ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഇതിെൻറ ഭാഗമായി സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രത്യേക തൊഴില്‍ വൈദഗ്ധ്യം നല്‍കുന്നതിനും നടപടികൾ ആരംഭിച്ചു. തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഉന്നത, ഇടത്തരം തസ്തികകളില്‍ ഘട്ടം ഘട്ടമായി ഇതിനകം സ്വദേശിവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്. അക്കൗണ്ടിങ്, എൻജിനിയറിങ്, ഫാര്‍മസി, ഡൻറല്‍, ഐ.ടി തുടങ്ങിയ മേഖലകളിലെ സുപര്വൈസിങ്, മാനേജര്‍, അസിസ്റ്റൻറ് മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം നടപ്പായി. മന്ത്രാലയത്തിെൻറ സ്വദേശിവല്‍ക്കരണ പദ്ധതി വഴി രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവ് വന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 12.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ 11.7 ശതമാനമായി കുറഞ്ഞു. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ നേടിയ ഈ വളര്‍ച്ച നിലനിർത്താനും തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.