Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കൂടുതൽ...

സൗദിയിൽ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്​കരണം

text_fields
bookmark_border
സൗദിയിൽ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്​കരണം
cancel

ജിദ്ദ: വിദേശ തൊഴിലാളികൾ സൗദി അറേബ്യയിലെ കൂടുതൽ തൊഴിൽ മേഖലകളിൽനിന്ന്​ പുറത്താവും. കൂടുതൽ തൊഴിലുകളും തൊഴിൽ മേഖലകളും സ്വദേശിവത്​കരിക്കാൻ തീരുമാനിച്ചതായി ​മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയായിരിക്കും ഇത്​ നടപ്പാക്കുക. ഒരു കൂട്ടം തൊഴിലുകളുടെ സ്വദേശിവത്​കരണം ഇതിനകം നടപ്പായതായും മന്ത്രാലയം പറഞ്ഞു.

പ്രോജക്റ്റ് മാനേജ്മെൻറ്​, പ്രൊക്യുർമെൻറ്​, സെയിൽസ്, ചരക്ക് പ്രവർത്തനങ്ങൾക്കും ചരക്ക് ബ്രോക്കർമാർക്കും സേവനങ്ങൾ നൽകുന്ന ഔട്ട്​ലറ്റുകൾ, ലേഡീസ്​ അലങ്കാര തയ്യൽ പ്രവർത്തനങ്ങൾക്കുമുള്ള ഔട്ട്ല​റ്റുകൾ എന്നിവ സ്വ​ദേശിവത്​കരിക്കുന്നതിലുൾപ്പെടും. രാജ്യത്തുടനീളം പല ഘട്ടങ്ങളിലായാണ്​ ഇത്​ നടപ്പാക്കുക. സൗദി പൗരന്മാർക്ക്​ കൂടുതൽ കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്തുക എന്നീ ലക്ഷ്യത്തോടെയാണിതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

പ്രോജക്റ്റ് മാനേജ്മെൻറ്​ ജോലികളുടെ സ്വദേശിവത്​കരണത്തിൽ പ്രോജക്റ്റ് മാനേജ്മെൻറ്​ മാനേജർ, പ്രോജക്റ്റ് മാനേജ്മെൻറ്​ സ്പെഷ്യലിസ്​റ്റ്​ എന്നിവ ഉൾപ്പെടും. രണ്ട്​ ഘട്ടങ്ങളിലായി മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയത്തി​െൻറ സഹകരണത്തോടെയാണ്​ ഇത്​ നടപ്പാക്കുന്നത്​. ആദ്യ ഘട്ടം 35 ശതമാനവും രണ്ടാം ഘട്ടത്തിൽ 40 ശതമാനവും​ സ്വദേശിവത്​കരിക്കാനാണ്​ പദ്ധതി. മൂന്നോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പ്രോജക്ട് മാനേജ്‌മെൻറ്​ ജോലികൾക്ക്​ തീരുമാനം ബാധകമായിരിക്കും. 6,000 റിയാലാണ് ഈ തസ്​തികകളിലെ​ കുറഞ്ഞ വേതനം.

മൂന്നോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പ്രേക്യൂർമെൻറ്​ ജോലികൾ 50 ശതമാനം സ്വദേശിവത്​കരിക്കും. പ്രൊക്യുർമെൻറ്​ ജോലികളിൽ പർച്ചേസിങ്​ മാനേജർ, പർച്ചേസിങ്​ റെപ്രസെ​േൻററ്റീവ്​, കരാർ മാനേജർ, സ്വകാര്യ ലേബൽ പ്രൊക്യുർമെൻറ്​ സ്പെഷ്യലിസ്​റ്റ്​, ബിഡ്ഡിങ്​ സ്പെഷ്യലിസ്റ്റ് എന്നിവ ഉൾപ്പെടും. അഞ്ച്​ അല്ലെങ്കിൽ അതിൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവത്​കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്​.

സെയിൽസ് പ്രൊഫഷനുകളിൽ സെയിൽസ് മാനേജർ, ഇ​േൻറണൽ സെയിൽസ് ആൻഡ് കസ്​റ്റമർ സർവിസ് മാനേജർ, പേറ്റൻറ്​ സ്പെഷ്യലിസ്​റ്റ്​, മാർക്കറ്റിങ്​ സെയിൽസ് എക്സ്പെർട്ട്, പ്രിൻറർ ആൻഡ് കോപ്പിയിങ്​ എക്യുപ്മെൻറ്​ സെയിൽസ്മാൻ, കമ്പ്യൂട്ടർ സെയിൽസ്​ പേഴ്സൺ, സെയിൽസ് റെപ്രസ​േൻററ്റീവ്, റീട്ടെയിൽ സെയിൽസ് മാനേജർ, ഹോൾസെയിൽ സെയിൽസ് മാനേജർ, കൊമേഴ്സ്യൽ സ്പെഷ്യലിസ്​റ്റ്​, സെയിൽസ് സ്പെഷ്യലിസ്​റ്റ്​ എന്നീ ജോലികൾ ഉൾപ്പെടും.

ചരക്ക് പ്രവർത്തനങ്ങൾക്കും ചരക്ക് ബ്രോക്കർമാർക്കും സേവനങ്ങൾ നൽകുന്ന ഔട്ട്​ലെറ്റുകളിൽ 14 ജോലികൾ സ്വദേശിവത്​കരിക്കും. ഗതാഗത, ലോജിസ്​റ്റിക് സേവന മന്ത്രാലയത്തി​െൻറയും പൊതുഗതാഗത അതോറിറ്റിയുടെയും സഹകരണത്തോടെയാണ്​ ഇത്​ നടപ്പാക്കുക. ലേഡീസ്​ അലങ്കാര, തയ്യൽ സേവനങ്ങൾ നൽകുന്ന ഔട്ട്​ലറ്റുകളിലെ അഡ്​മിനിസ്​ട്രേഷൻ ജോലികൾ പൂർണമായും സ്വദേശിവത്​കരിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

ഇൗ ഒൗട്ട്​ലറ്റുകളിലെ സാങ്കേതിക തൊഴിലുകളിൽ പത്തോ അതിലധികമോ സ്ത്രീ തൊഴിലാളികളെ നിയമിക്കു​േമ്പാൾ സാങ്കേതിക തൊഴിലുകളിൽ ഒരു സൗദി വനിതാ തൊഴിലാളി ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്​തിട്ടുണ്ട്​. മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയത്തി​െൻറ സഹകരണത്തോടെയാണ്​ ഇത്​ നടപ്പാക്കുകയെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. തപാൽ, പാഴ്സൽ ഗതാഗത മേഖലയിലെ സ്വദേശിവത്​കരണം രണ്ടാം ഘട്ടം നടപ്പാക്കുന്നത്​ ഏപ്രിൽ ഒന്ന്​ മുതൽ ആരംഭിച്ചതായും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobsnationalizationsaudiarabia
Next Story