വ്യോമയാന രംഗത്തും സ്വദേശിവത്കരണം
text_fieldsജിദ്ദ: വ്യോമയാന രംഗത്തും സ്വദേശിവത്കരണം ത്വരിതപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിവിധ വകുപ്പുകളിലായി പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യം.
വ്യോമയാനരംഗത്തെ 28 തസ്തികകളിലാണ് സ്വദേശിവത്കരണം. പൈലറ്റ് മുതൽ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിലെ ഉയർന്ന തസ്തികൾ വരെ ഇതിൽപെടും.
മൂന്നു വർഷത്തിനുള്ളിൽ സ്വദേശിവത്കരണം പൂർത്തിയാക്കും. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും പ്രവർത്തിക്കുന്ന എല്ലാ എയർലൈൻസ്, മെയ്ൻറനൻസ് ഒാപറേഷൻ കമ്പനികൾക്കും സേവനദാതാക്കൾക്കും തീരുമാനം നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിഷൻ 2030െൻറ ലക്ഷ്യങ്ങളിലൊന്നാണ് വ്യോമമേഖലയിലെ സ്വദേശിവത്കരണം.
നടപടികൾ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനും റിപ്പോർട്ടുകൾ തയാറാക്കി സമർപ്പിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിക്കാനും നിർദേശിച്ചു.
മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, പൊതു സ്വകാര്യ മേഖലകളിലെ ദേശീയ തൊഴിൽ പദ്ധതി ഒാഫിസ് എന്നിവയുമായുള്ള സഹകരണത്തിെൻറ ഫലമായാണ് സംരംഭമെന്ന് അതോറിറ്റി വ്യക്തമാക്കി.
പൈലറ്റ്, എയർഹോസ്റ്റസ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർവൈസർമാർ, ഫ്ലൈറ്റ് യാർഡ്, ഗ്രൗണ്ട് സർവിസസ് കോഒാഡിനേറ്റർമാർ, കാർഗോ, ലഗേജ്, ട്രാവലേഴ്സ് ഹാൻഡ്ലിങ്, എയർക്രാഫ്റ്റ് കേറ്ററിങ് തുടങ്ങിയ ജോലികളിൽ സ്വദേശിവത്കരണം ലക്ഷ്യമിടുന്നതായും അതോറിറ്റി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.