ആരോഗ്യ, മെഡിക്കൽ ഉപകരണ മേഖലയിൽ സ്വദേശിവത്കരണം നാളെ മുതൽ
text_fieldsറിയാദ്: സൗദിയിൽ ആരോഗ്യ സേവന, മെഡിക്കൽ ഉപകരണ ഉൽപാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രിൽ 11 മുതൽ നടപ്പാകും. ലബോറട്ടറികൾ, എക്സ്റേ, ഫിസിയോതെറപ്പി, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവത്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. ഈ തൊഴിലുകളിൽ സ്വദേശി സ്പെഷലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ വേതനം 5,000 റിയാലുമായും നിശ്ചയിച്ചിട്ടുണ്ട്.
ഇതിൽ കുറവ് വേതനം ലഭിക്കുന്നവരെ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെന്നോണം പരിഗണിച്ച് സ്വദേശിവത്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കില്ല. മെഡിക്കൽ ഉപകരണ മേഖലയിൽ സെയിൽസ്, പരസ്യം, ഉപകരണങ്ങൾ പരിചയപ്പെടുത്തൽ എന്നീ തൊഴിലുകളിൽ ആദ്യഘട്ടത്തിൽ 40 ശതമാനവും രണ്ടാം ഘട്ടത്തിൽ 80 ശതമാനവും സ്വദേശിവത്കരണമാണ് പാലിക്കേണ്ടത്.
മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട എൻജിനീയറിങ്, ടെക്നിക്കൽ തൊഴിലുകളിൽ ആദ്യ ഘട്ടത്തിൽ 30 ശതമാനവും രണ്ടാം ഘട്ടത്തിൽ 50 ശതമാനവും സ്വദേശിവത്കരണം പാലിക്കണം.
ഈ മേഖലയിൽ സൗദി എൻജിനീയർമാരുടെയും സ്പെഷലിസ്റ്റുകളുടെയും ബാച്ചിലർ ബിരുദധാരികളുടെയും മിനിമം വേതനം 7,000 റിയാലും ഡിപ്ലോമ ബിരുദധാരികളുടെ മിനിമം വേതനം 5,000 റിയാലും ആയും നിർണയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.