ബഖാലകളിലെ സ്വദേശിവത്കരണം ത്വരിതപ്പെടുത്തും –മാനവ വിഭവശേഷി മന്ത്രാലയം
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ബഖാലകളിലെ (പലവ്യഞ്ജന കടകളിലെ) സ്വദേശിവത്കരണം ത്വരിതപ്പെടുത്താൻ പുതിയ പദ്ധതികൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ചുവരുകയാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണ വിഭാഗം മേധാവി അബ്ദുസലാം അൽതുവൈജരി പറഞ്ഞു. 'കച്ചവട മേഖലയിലെ സ്വദേശിവത്കരണം: നിർവചനവും വിശദീകരണവും' എന്ന തലക്കെട്ടിൽ കിഴക്കൻ മേഖല ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ഗവൺമെൻറ് വകുപ്പുകളുടെ സംയുക്ത സമിതിയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി തയാറാക്കുക. വാണിജ്യ രംഗത്തെ ഒമ്പത് മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരിച്ചത് റീെട്ടയിൽ രംഗത്ത് സ്വദേശികൾക്ക് കൂടുതൽ അവസരമൊരുക്കുന്നതിനും ബിനാമി ഇടപാടുകൾ ഇല്ലാതാക്കുന്നതിനുമായിരുന്നു. കച്ചവട രംഗത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തിെൻറ രണ്ടാം ഘട്ടമാണിത്.
ആദ്യഘട്ടത്തിൽ 12 മേഖലകളിൽ നടപ്പാക്കിയിരുന്നു. ഇനി മൂന്നാമത്തെ ഘട്ടമാണ്. അതിൽ റീെട്ടയിൽ മേഖല മുഴുവനും ഉൾപ്പെടും. പച്ചക്കറി മേഖല നേരത്തെ 100 ശതമാനം ലക്ഷ്യമിട്ടിരുന്നു. ഇപ്പോൾ ഒമ്പത് മേഖലകളിലെ 70 ശതമാനം സ്വദേശിവത്കരണത്തിൽ പച്ചക്കറി മേഖലയും ഉൾപ്പെട്ടിട്ടുണ്ട്. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് റീെട്ടയിൽ വിൽപന രംഗത്ത് സ്വദേശിവത്കരണം നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് നാല് മാസം വരെ സാവകാശം നൽകിയിട്ടുണ്ട്.
അധിക സ്ഥാപനങ്ങളും സ്വദേശികളെ നിയോഗിക്കാനും അവരെ യോഗ്യരാക്കുന്ന സംവിധാനങ്ങൾ പരിചയപ്പെടാനും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അൽതുവൈജരി പറഞ്ഞു. ചെറുകിട, ഇടത്തരം, വലിയ സംരംഭങ്ങളുടെ ജനറൽ അതോറിറ്റിയുമായി സഹകരിച്ച് സ്വദേശിവത്കരണത്തിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അത് സ്ഥാപനത്തിെൻറ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. സ്ഥാപനം വലുതാകുന്നതോടെ സ്വദേശിവത്കരണ അനുപാതം കൂടും. റീെട്ടയിൽ മേഖല സ്വദേശിവത്കരിക്കാനുള്ള പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ 70 ശതമാനം വരെ എത്തിയിരിക്കുന്നത്. സ്വദേശിവത്കരണം കൊണ്ടുമാത്രം ബിനാമി ഇടപാടുകൾ ഇല്ലാതാക്കാൻ പ്രയാസമാണെന്ന് പഠനങ്ങളിൽ നിന്ന് മനസ്സിലായിട്ടുണ്ട്. ഹൈസ്കൂൾ, ഡിപ്ലോമ, യൂനിവേഴ്സിറ്റി യോഗ്യതയുള്ളവരാണ് തൊഴിലന്വേഷകർ. തൊഴിൽ വിപണിയിൽ പരിചയക്കുറവുള്ളവരാണ് അധികപേരും. .
റീെട്ടയിൽ മേഖലകളിലാകെട്ട തൊഴിലന്വേഷകർക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്. അധികവും വലിയ പ്രവൃത്തി പരിചയം ആവശ്യമില്ലാത്തവയാണെന്നും സ്വദേശിവത്കരണ മേധാവി പറഞ്ഞു. എൻജിനീയറിങ്, ഹെൽത്ത് മേഖലകളിൽ ഉയർന്ന ജോലികൾ സ്വദേശിവത്കരിക്കാൻ മന്ത്രാലയം ഇതിനകം വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വദേശിവത്കരണം നടപ്പാക്കുന്നതിനുമുമ്പ് പഠനം നടത്താൻ എപ്പോഴും ശ്രദ്ധചെലുത്താറുണ്ട്.
തൊഴിൽ വിപണി, തൊഴിലന്വേഷകരുടെ എണ്ണം എന്നിവയാണ് ആദ്യം പഠന വിധേയമാക്കുന്നത്. വിൽപന കൗണ്ടറുകളിലെ സ്വദേശിവത്കരണത്തിനുമുമ്പ് കൗൺസിൽ ഒാഫ് സൗദി ചേംബേഴ്സുമായി സഹകരിച്ച് ചെറുകിട, ഇടത്തരം, വലിയ സ്ഥാപനങ്ങൾക്കുവേണ്ടി ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. വിഷയം പഠിക്കാൻ സംയുക്ത സമിതി രൂപവത്കരിച്ചിരുന്നു.
ധാരാളം തൊഴിലവസരങ്ങൾ ഉള്ളതു കൊണ്ടാണ് സെയിൽസ് ഒൗട്ട്െലറ്റുകൾ സ്വദേശിവത്കരിക്കാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. താമസിക്കുന്നതിന് അടുത്തുള്ള ഒൗട്ട്ലെറ്റുകളിൽ തന്നെ ജോലി ലഭിക്കാനും ഇടയാക്കും. തൊഴിലന്വേഷകരിൽ വലിയൊരു ശതമാനം സ്ത്രീകളാണ്.പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ പ്രയോജനം ലക്ഷ്യമിട്ടാണ് കച്ചവട മേഖലയിലെ സ്വദേശിവത്കരണമെന്നും അദ്ദേഹം പറഞ്ഞു.
റീെട്ടയിൽ രംഗത്തെ സ്വദേശിവത്കരണം; പരിശോധന പിന്നീട്
ജിദ്ദ: റീെട്ടയിൽ രംഗത്ത് 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയ പശ്ചാത്തലത്തിൽ നിയമലംഘനം കണ്ടെത്താനുള്ള പരിശോധന സാവകാശമേ ആരംഭിക്കൂ എന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ പരിശോധന വിഭാഗം ഡയറക്ടർ ഖാലിദ് അൽതുഫൈൽ പറഞ്ഞു
മാർഗനിർദേശങ്ങൾ നൽകലിനും ബോധവത്കരണത്തിനും ശേഷമേ നിയമലംഘനം കണ്ടെത്താനും ശിക്ഷാനടപടി സ്വീകരിക്കാനും തുടങ്ങൂവെന്നും തുടക്കത്തിൽതന്നെ മന്ത്രാലയം അത് ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം ജോലി ഇടങ്ങളിൽ സ്വദേശികളുണ്ടെന്ന് ഉറപ്പുവരുത്താൻ ശ്രമം നടത്തും.
അതത് മേഖല ബ്രാഞ്ച് ഒാഫിസുകൾ പരിശോധനകൾക്ക് ഷെഡ്യൂൾ നിശ്ചയിച്ചിട്ടുണ്ട്. കൃത്യമായ ചട്ടങ്ങൾ രൂപവത്കരിച്ചിട്ടുമുണ്ട്. ആദ്യം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകും.
നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ അവസരം നൽകും. എന്നിട്ടും തീരുമാനം പാലിക്കാൻ തയാറാകാത്ത സ്ഥാപനങ്ങൾക്കെതിരെയായിരിക്കും ശിക്ഷാ നടപടികളുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.