സൗദിയിൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട ജോലികളുടെ സ്വദേശിവത്കരണം പ്രാബല്യത്തിൽ
text_fieldsഅൽഖോബാർ: ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സൗദിവൽക്കരിക്കാനുള്ള സർക്കാർ തീരുമാനം ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിന്‍റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷുറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.
സൗദിവൽക്കരണ തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങൾ ഇൻഷുറൻസ് അതോറിറ്റി പിന്തുടരും. ഇത് ഇൻഷുറൻസ് മേഖലയിലെ അതോറിറ്റിയുടെ മേൽനോട്ട ചുമതലകളുടെ അധികാരപരിധിയിലാണ്.
2023 ഏപ്രിൽ പകുതി മുതൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സൗദിവൽക്കരിക്കാനുള്ള തീരുമാനം ഇൻഷുറൻസ് അതോറിറ്റി പുറപ്പെടുവിച്ചു. നോൺ-സെയിൽസ് മേഖലയിലെ ഇൻഷുറൻസ് തൊഴിലാളികൾക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട കമീഷനുകൾ സ്വീകരിക്കാൻ അർഹതയില്ലെന്ന് തീരുമാനം വ്യവസ്ഥ ചെയ്യുന്നു. വിൽപ്പന മേഖലയെ പ്രാദേശികവൽക്കരിക്കാനുള്ള തീരുമാനം ഈ മേഖലയെ മാത്രമല്ല, സൗദിവൽക്കരണത്തിന്‍റെ മൊത്തം നിരക്കിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഷുറൻസ് മേഖലയിൽ ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിനും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനും നൽകിയ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഇത് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.