ചരക്കുനീക്ക ബ്രോക്കർമാരുടെ ഓഫിസ് സ്വദേശിവത്കരണം; നടപടി തുടങ്ങി
text_fieldsജിദ്ദ: രാജ്യത്തെ ചരക്കുനീക്ക ബ്രോക്കർമാരുടെ ഓഫിസുകൾ സ്വദേശിവത്കരിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. സൗദി ലോജിസ്റ്റിക് അക്കാദമിയുമായും പൊതു, സ്വകാര്യ മേഖലകളിലെ ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് ബ്രോക്കർ ഓഫിസുകളുടെ സ്വദേശിവത്കരണമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
അപേക്ഷകർക്ക് സൗദി ലോജിസ്റ്റിക്‌സ് അക്കാദമി നൽകുന്ന യോഗ്യത പ്രോഗ്രാമുകളിലൂടെ പരിശീലനം നൽകും. ഉയർന്ന പരിചയസമ്പന്നരും യോഗ്യരുമായ വിദഗ്ധരായിരിക്കും പരിശീലനം നൽകുക. സ്വദേശികളായവരുടെ കഴിവുകളെ പിന്തുണക്കുകയും ഗതാഗത മേഖലകളിൽ അവരെ തൊഴിലവസരങ്ങൾ കണ്ടെത്താൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റോഡ് ചരക്കുനീക്ക ബ്രോക്കർമാരുടെ ഓഫിസുകൾ സ്വദേശിവത്കരിക്കുന്നത്.
സൗദി ജോലിക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ചരക്ക് കൈമാറ്റത്തിൽ മനുഷ്യവിഭവശേഷിയുടെ ആവശ്യകതകൾ മനസ്സിലാക്കി കമ്പനികളെ സഹായിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ചരക്കുനീക്ക ബ്രോക്കർമാരുടെ ഓഫിസുകളിലെ തൊഴിലാളികൾ സംരംഭത്തിലുൾപ്പെടുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.