Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതപാൽ, പാഴ്‌സൽ ഗതാഗത...

തപാൽ, പാഴ്‌സൽ ഗതാഗത ജോലികളിൽ​ സമ്പൂർണ സ്വദേശിവത്​കരണം; നടപടി തുടങ്ങി

text_fields
bookmark_border
തപാൽ, പാഴ്‌സൽ ഗതാഗത ജോലികളിൽ​ സമ്പൂർണ സ്വദേശിവത്​കരണം
cancel

ജിദ്ദ: സൗദി അറേബ്യയിലെ തപാൽ, പാഴ്​സൽ ഗതാഗത രംഗത്തെ 14 തൊഴിൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്​കരണം ആരംഭിച്ചു. ശനിയാഴ്​ച (ഡിസംബർ 17) മുതലാണ്​ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും തപാൽ, പാഴ്സൽ ഗതാഗത ജോലികൾ സൗദി പൗരന്മാർക്ക്​ മാത്രമായി നിജപ്പെടുത്തിയ തീരുമാനം നടപ്പാക്കാൻ ആരംഭിച്ചതെന്ന്​​ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി​. തപാൽ, പാഴ്​സൽ ഗതാഗത മേഖലകൾ സ്വദേശിവത്​കരിക്കാൻ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ച ഉടനെയാണ്​ നിയമം പ്രാബല്യത്തിലായത്​.

രാജ്യത്തെ സ്ത്രീപുരുഷന്മാർ ഉൾപ്പെടുന്ന പൗരന്മാർക്ക് അനുയോജ്യവും ഉൽപ്പാദനപരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്​ മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണ്​ ഈ രംഗത്തെ സ്വദേശിവത്​കരണമെന്ന്​ അധികൃതർ വ്യക്തമാക്കി​. 'വിഷൻ 2030' ലക്ഷ്യംവെക്കുന്ന​ സാമ്പത്തിക മേഖലയിലെ സ്വദേശി സംഭാവന വർധിപ്പിക്കുകയാണ്​ തൊഴിൽ സ്വദേശിവത്​കരണത്തിന്​ പിന്നിൽ​. ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്​ ഈ തീരുമാനം നടപ്പാക്കുന്നത്​.

തപാൽ പ്രവർത്തനങ്ങളും പാഴ്സൽ ഗതാഗതവും സ്വദേശിവത്​ക്കരിക്കാനുള്ള തീരുമാനത്തിൽ ആദ്യഘട്ടത്തിൽ 14 തപാൽ തൊഴിൽ മേഖലകളെയാണ്​ 100 ശതമാനം സ്വദേശിവത്​കരിക്കു​ന്നത്​. ശുചീകരണത്തൊഴിലാളികളെയും ചരക്ക് കയറ്റിറക്ക്​ തൊഴിലാളികളെയും ഈ നിയമത്തിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിതരണ സേവനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ പാഴ്‌സലുകളുടെ ഗതാഗതം, പാഴ്‌സലുകളുടെ പ്രാദേശിക വിതരണം, കൊറിയർ പ്രവർത്തനങ്ങൾ, ബാഗ് മെയിലും തപാൽ പാഴ്സലുകളും സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ജോലികൾ, പോസ്റ്റ് ഓഫീസ് മാനേജ്മെൻറ്​ സേവനങ്ങൾ, തപാൽ ലോജിസ്റ്റിക് സേവനങ്ങൾ, സ്വകാര്യ തപാൽ കാരിയറുകളുടെ പ്രവർത്തനങ്ങൾ, സ്വകാര്യ തപാൽ സേവനങ്ങളും വിതരണവും, സാധാരണ മെയിൽ, എക്സ്പ്രസ് മെയിൽ, മറ്റ് മെയിൽ പ്രവർത്തനങ്ങൾ, തപാൽ ഉരുപ്പടികൾക്കും പാഴ്സലുകൾക്കുമായുള്ള പ്രോസസ്സിങ്​, സ്റ്റോറേജ് സേവനങ്ങൾ എന്നിവ സ്വദേശിവത്​കരണ തീരുമാനത്തിലുൾപ്പെടും.

ഈ വർഷം ജൂൺ 22-നാണ്​ മാനവ വിഭവശേഷി മന്ത്രി എൻജി. അഹ്​മ്മദ്​ ബിൻ സുലൈമാൻ അൽറാജിഹി തപാൽ പാഴ്​സൽ ഗതാഗത ജോലികൾ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്​. ഈ മേഖല കൂടാതെ കമ്പനികളിലെ സി.ഇ.ഒ ജോലികൾ 100 ശതമാനവും സീനിയർ മാനേജ്‌മെൻറ്​ ഫസ്റ്റ് ലെവൽ തസ്തികകളിൽ 60 ശതമാനവും സീനിയർ മാനേജ്‌മെൻറ്​ സെക്കൻഡ്​​ ലെവൽ തസ്​തികളിൽ 70 ശതമാനവും സ്വദേശിവത്​കരണവും അന്ന്​ പ്രഖ്യാപിച്ചിരുന്നു. അതും ഉടൻ നടപ്പാവും. തപാൽ പ്രവർത്തനങ്ങളും പാഴ്സൽ ഗതാഗതവും സ്വദേശിവത്​കരിക്കുന്നതിലൂടെ രാജ്യത്തി​െൻറ വിവിധ പ്രദേശങ്ങളിലായി 7,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Indigenization of postal and parcel transport jobs
Next Story