70 ശതമാനം സ്വദേശിവത്കരണം; പരിശോധന തുടങ്ങി
text_fieldsജിദ്ദ: കച്ചവട രംഗത്ത് ഒമ്പതു മേഖലകളിൽ 70 ശതമാനം സ്വദേശികളെ നിയമിക്കാനുള്ള പുതിയ തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ പരിശോധന ആരംഭിച്ചു. വിവിധ മേഖല മാനവ വിഭവശേഷി ബ്രാഞ്ച് ഒാഫിസുകൾക്ക് കീഴിലാണ് പരിശോധന നടപടികൾ പുരോഗമിക്കുന്നത്. റിയാദ് ബ്രാഞ്ച് ഒാഫിസിന് കീഴിൽ വെള്ളിയാഴ്ച നിരവധി കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പൊലീസിന് കീഴിലെ ഫീൽഡ് കൺട്രോൾ വകുപ്പുമായി സഹകരിച്ചായിരുന്നു പരിശോധന. 168 കച്ചവട സ്ഥാപനങ്ങൾ പരിശോധിച്ചതായാണ് വിവരം. ഏഴു നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 111 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. കച്ചവട രംഗത്ത് ഒമ്പത് മേഖലകളിലെ ചില്ലറ, മൊത്ത വിൽപന ജോലികളിൽ 70 ശതമാനം സ്വദേശിവത്കരിക്കുന്ന നടപടികൾ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കാൻ ആരംഭിച്ചത്. കോഫി, ചായ, തേൻ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, വെള്ളം, പാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇൗത്തപ്പഴം, ധാന്യങ്ങൾ, വിത്തുകൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ, സ്റ്റേഷനറി, വിദ്യാർഥികൾക്കാവശ്യമായ സേവനങ്ങൾ നൽകുന്ന കടകൾ എന്നിവക്ക് പുറമെ ഗിഫ്റ്റുകൾ, കരകൗശല വസ്തുക്കൾ, ടോയ്സുകൾ, മാംസം, മത്സ്യം, മുട്ട, തൈര്, സസ്യ എണ്ണകൾ, ക്ലീനിങ്, പ്ലാസ്റ്റിക്, സോപ്പ് എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലുമാണ് തീരുമാനം നടപ്പാക്കുന്നത്.
ാഴിൽ വിപണിയിൽ പൗരന്മാരുടെ പങ്കാളിത്തം ഉയർത്തുന്നതിനും വിവിധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് കച്ചവട രംഗത്ത് ഒമ്പതു മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനുള്ള മന്ത്രിയുടെ തീരുമാനമെന്ന് റിയാദ് മാനവ വിഭവശേഷി ബ്രാഞ്ച് ഒാഫിസ് മേധാവി ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല അൽഹർബി പറഞ്ഞു. തീരുമാനം നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിനു വേണ്ട എല്ലാ നടപടികളും സ്വീകരിക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്ന സ്വദേശികളും വിദേശികളുമായവർ 'മഅൻ ലിൽ റസ്ദ്' എന്ന ആപ് വഴിയോ കസ്റ്റമർ സർവിസിെൻറ 19911 എന്ന നമ്പറിലോ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.