സ്വദേശിവത്കരണം വ്യാപിപ്പിക്കും
text_fieldsജിദ്ദ: സൗദിയിൽ മാർക്കറ്റിങ്, ഒാഫിസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡേറ്റ എൻട്രി ജോലികൾ സ്വദേശിവത്കരിക്കാൻ തീരുമാനം. ഞായറാഴ്ചയാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രി എൻജിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹ് മാർക്കറ്റിങ്, ഒാഫിസ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്.
സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കാനും തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണ് തീരുമാനം. രാജ്യത്തെ എല്ലാ മേഖലകളിലും ബാധകമാകും.
മാർക്കറ്റിങ് ജോലികളിൽ അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ 30 ശതമാനം മാർക്കറ്റിങ് ജോലികൾ സ്വദേശിക്കാക്കാനാണ് തീരുമാനം. ഇങ്ങനെ നിയോഗിക്കുന്ന സ്വദേശികളുടെ മിനിമം വേതനം 5500 റിയാലായിരിക്കണമെന്നും തീരുമാനത്തിലുണ്ട്. 12,000ത്തിലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒാഫിസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡേറ്റ എൻട്രി ജോലികളിൽ 20,000ത്തിലധികം ജോലികളാണ് ലക്ഷ്യമിടുന്നത്. വിവർത്തനം, സ്റ്റോർകീപ്പർ ജോലികളിൽ മിനിമം വേതനം 5000 റിയാലായിരിക്കണമെന്ന് തീരുമാനത്തിലുണ്ട്. 2022 മേയ് എട്ടിന് തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും. സ്ഥാപനങ്ങൾക്ക് തീരുമാനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഉറപ്പുവരുത്താനും നടപ്പാക്കുന്നതിനും ഗൈഡ്ലൈൻ പുറത്തിറക്കിയിട്ടുണ്ടെന്നും മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.