സ്വദേശി നിയമനം: കമ്പനികൾക്ക് റിക്രൂട്ട്െമൻറ് ലൈസൻസ് നൽകും
text_fieldsജുബൈൽ: നിലവിൽ വിദേശി റിക്രൂട്ട്മെൻറ് നടത്തുന്ന പ്രമുഖ കമ്പനികൾക്ക് ആഭ്യന്തര തലത്തിലും റിക്രൂട്ട്മെൻറ് നടത്തുന്നതിനുള്ള ചുമതല നൽകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.സ്വദേശി പൗരന്മാരിലെ ഉദ്യോഗാർഥികളെ അവരുടെ യോഗ്യതക്ക് അനുസൃതമായ തസ്തികകളിൽ നിയമിക്കുന്നതിന് ഏജൻസിയാകാനാണ് കമ്പനികളെ അനുവദിക്കുന്നത്.
സൗദി തൊഴിലന്വേഷകർ ഇത്തരം ലൈസൻസ് ലഭിക്കുന്ന സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണം. തൊഴിലുടമകൾക്ക് സൗദി ജീവനക്കാരെ ആവശ്യമുള്ളപ്പോൾ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ അജീർ പ്ലാറ്റ്ഫോം വഴി അവർ അപേക്ഷ സമർപ്പിക്കണം. തൊഴിലുടമകളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലൈസൻസ്ഡ് സ്ഥാപനങ്ങൾ ശേഖരിച്ചിരിക്കണം.
ഈ വിവരങ്ങളിൽ തസ്തികയുടെ പേര്, ജോലി സ്ഥലം, ശമ്പള സ്കെയിൽ, പ്രത്യേകാവകാശങ്ങൾ, അലവൻസുകൾ, യോഗ്യതകൾ, അനുഭവങ്ങൾ, ആവശ്യമായ മറ്റ് വ്യവസ്ഥകൾ, തൊഴിലിനായി നിർദിഷ്ട കാലയളവ് എന്നിവ ഉൾപ്പെടുന്നു. സ്ഥാപനങ്ങൾക്ക് ജോലി ചെയ്യാൻ തയാറുള്ള സൗദി പൗരന്മാരുടെ അപേക്ഷ നൽകുകയും നിർദിഷ്ട ഫോറത്തിൽ അതിെൻറ പകർപ്പ് ഉദ്യോഗാർഥിക്ക് നൽകുകയും വേണം.
ഇതിൽ തൊഴിൽ അപേക്ഷകെൻറ പേര്, രജിസ്റ്ററിലെ അപേക്ഷ റെക്കോഡിെൻറ എണ്ണം, അവലോകന യോഗത്തിനായി നിശ്ചയിച്ച സമയം എന്നിവ അടങ്ങിയിരിക്കണം. പരിശീലനം ആവശ്യമുള്ളവർക്ക് ഉപദേശവും മാർഗനിർദേശവും നൽകുകയും പരിശീലനത്തിനുശേഷം ഉചിതമായ ജോലികൾ ഏറ്റെടുക്കാൻ സഹായിക്കുകയും വേണം.
കഴിവ്, യോഗ്യത, അനുഭവം എന്നിവക്കനുയോജ്യമായ ജോലികളിൽ അവരെ നിയമിക്കുന്നതിന് തൊഴിലന്വേഷകരുമായി അഭിമുഖം നടത്താൻ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും നിർദേശമുണ്ട്. പുതിയ സ്ഥാപനത്തിലെ പ്രബേഷൻ കാലയളവിൽ സൗദി ജീവനക്കാരെൻറ ഉത്തരവാദിത്തം ലൈസൻസുള്ള സ്ഥാപനത്തിനായിരിക്കും. അതിനുശേഷം സൗദി ജീവനക്കാരനെ സ്ഥിരപ്പെടുത്തുന്നതോടുകൂടി അവകാശങ്ങൾ നൽകുന്നതിന് തൊഴിലുടമ ഉത്തരവാദിയായിരിക്കും.
ലൈസൻസ് നേടുന്നതിനുള്ള സംവിധാനം അനുസരിച്ച് സാധുവായ വാണിജ്യ രജിസ്ട്രേഷൻ, സ്ഥാപന കരാർ, ഉടമസ്ഥാവകാശ കരാർ അല്ലെങ്കിൽ അതിെൻറ ആസ്ഥാനത്തിനായി അംഗീകൃത പാട്ടക്കരാർ എന്നിവയുടെ പകർപ്പുകൾ ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് മൂന്ന് ലക്ഷം റിയാലിെൻറയും ഒരു ലക്ഷം റിയാലിെൻറയും രണ്ട് ബാങ്ക് ഗ്യാരൻറികളും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.