ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനം; ഒ.ഐ.സി.സി മക്ക രക്തദാനം
text_fieldsമക്ക: ഇന്ദിര ഗാന്ധിയുടെ 38ാമത് രക്തസാക്ഷിത്വ ദിനം രക്തദാനം നൽകി ഒ.ഐ.സി.സി മക്ക പ്രവർത്തകർ അനുസ്മരിച്ചു. ഒ.ഐ.സി.സി മക്കയും കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ഇന്ദിരയുടെ ഓർമകൾ ജീവൻ തുടിക്കുന്ന ഓർമകളായി ഇന്നും ഓരോ കോൺഗ്രസ് പ്രവർത്തകന്റെ ഹൃദയത്തിലും അലയടിക്കുന്നുണ്ടെന്നും അതിനുള്ള തെളിവാണ് രക്തദാന ക്യാമ്പിലെ ഒ.ഐ.സി.സി പ്രവർത്തകരുടെ ആവേശത്തോടെയുള്ള ജനപങ്കാളിത്തമെന്നും ക്യാമ്പ് ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അഭിപ്രായപെട്ടു.
സാക്കിർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഹബീബ് കോഴിക്കോട്, ജെസിൻ കരുനാഗപ്പള്ളി, മെഡിക്കൽ സിറ്റി സ്റ്റാഫുകളായ ഹമാം അൽ അറബി, മുഹമ്മദ് ശൈഖ് ഇബ്രാഹിം, റയീദ് ശമറാനി, റയാൻ അൽ ഖുറൈശി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. റഷീദ് ബിൻസാഗർ, ജിബിൻ സമദ് കൊച്ചി, എം. മുഹ്സിൻ, ജാഫർ പൂനത്തിൽ, സലീം കണ്ണനംകുഴി, വാഹിദ് നവാബ്, ഷാഫി ചാരുംമൂട്, അബ്ദുൽ സലാം, നിയാസ് വയനാട്, സനൂഫ് കാളികാവ്, വനിത വിങ് പ്രതിനിധികളായ ഹസീന ഷാ, ഷംല ഷംനാസ് തുടങ്ങിയവർ പങ്കെടുത്തു. ഷാജി ചുനക്കര സ്വാഗതവും നൗഷാദ് തൊടുപുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.