ഇന്ദിരഗാന്ധി രക്തസാക്ഷിദിനം; ജിദ്ദ ഒ.ഐ.സി.സി രക്തം നൽകി
text_fieldsജിദ്ദ: മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന പരിപാടിയിൽ നിരവധി പേർ രക്തം നൽകി. രക്തം നൽകിയവർക്കെല്ലാം ഇൻഫ്ലുവൻസ വാക്സിൻ ആശുപത്രിയിൽനിന്നും സൗജന്യമായി കുത്തിവെച്ചു.
റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. അഹമ്മദ് അൽ മാലികി, സാക്കിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, ബഷീർ പരുത്തികുന്നൻ, സമീർ നദവി കുറ്റിച്ചൽ, നൗഷീർ കണ്ണൂർ, നാസ്സർ കോഴിത്തൊടി, റഫീഖ് മൂസ ഇരിക്കൂർ, ഷിനോയ് കടലുണ്ടി, ഷിനു ജമാൽ എറണാകുളം, നാസ്സർ കൂട്ടായി, ജോജോ, സലാം കോട്ടക്കൽ, സുബൈർ നാലകത്ത്, മൗഷ്മി ശരീഫ്, സജി കുറുങ്ങാട്ടു, റമി ഹരീഷ്, ബിജി സജി തുടങ്ങിയവർ സംബന്ധിച്ചു. എട്ടുവർഷമായി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ രക്തം നൽകിവരുന്നുണ്ടെന്നും പദ്ധതി വീണ്ടും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.