Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ദി​ര ഇ​ന്ത്യ​യെ...

ഇ​ന്ദി​ര ഇ​ന്ത്യ​യെ ഒ​ന്നി​ച്ചു​നി​ർ​ത്തി​യ നേ​താ​വ്​-ഒ.​ഐ.​സി.​സി ഖോ​ബാ​ർ

text_fields
bookmark_border
OIC Al Khobar Indira Gandhi Memorial Conference Biju Kallu Inaugurating
cancel
camera_alt

ഒ.​ഐ.​സി.​സി അ​ൽ​ഖോ​ബാ​ർ ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ബി​ജു ക​ല്ലു​മ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ​ഖോ​ബാ​ർ: ഉ​ന്ന​ത​കു​ല ജാ​തീ​യ​ന്മാ​രി​ൽ മാ​ത്രം നി​ക്ഷി​പ്ത​മാ​യി​രു​ന്ന ബാ​ങ്ക് ഇ​ട​പാ​ടു​ക​ളെ സാ​മൂ​ഹി​ക​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണ നി​യ​മം ഉ​ൾ​പ്പെ​ടെ ധീ​ര​മാ​യ പ​ല ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ട ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി സാ​ഹോ​ദ​ര്യ​ത്തി​​ന്റെ ഉ​ദാ​ത്ത മാ​തൃ​ക​യാ​ണെ​ന്ന് ഒ.​ഐ.​സി.​സി അ​ൽ​ഖോ​ബാ​ർ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​ യ​പ്പെ​ട്ടു. അ​ൽ​ഖോ​ബാ​ർ അ​പ്സ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ റെ​ജി നെ​ടു​മ​ങ്ങാ​ടി​​ന്റെ മാ​താ​വി​​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ എ.​കെ. സ​ജൂ​ബ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ച​ന്ദ്ര​മോ​ഹ​ൻ, ഹ​നീ​ഫ് റാ​വു​ത്ത​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം, സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വെ​ൽ​ഫ​യ​ർ ക​ൺ​വീ​ന​ർ സി​റാ​ജ് പു​റ​ക്കാ​ട്, ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ പ്ര​സി​ഡ​ൻ​റു​മാ​രാ​യ മു​സ്ത​ഫ ന​ന്നി​യൂ​ർ നം​ബ്രം, ഗ​ഫൂ​ർ വ​ണ്ടൂ​ർ, നി​സാ​ർ മാ​ന്നാ​ർ, ആ​ല​പ്പു​ഴ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ർ​വ​തി സ​ന്തോ​ഷ്, റീ​ജ​ന​ൽ ക​മ്മി​റ്റി നോ​മി​നി ജോ​ൺ കോ​ഷി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​യി​ഷ സ​ജൂ​ബ്‌ സ​ദ​സ്സി​ന് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഷി​ബി​ൻ ആ​റ്റു​വ സ്വ​ന്ത​മാ​യി ഇ​ന്ദി​ര ഗാ​ന്ധി​യെ​ക്കു​റി​ച്ച് എ​ഴു​തി​യ ക​വി​ത സ​ദ​സ്സി​നാ​യി ആ​ല​ പി​ച്ചു. അ​ൽ​ഖോ​ബാ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ക്കീ​ർ പ​റ​മ്പി​ൽ, സ​ഗീ​ർ മാ​മ്പ​റ, സാ​ജി​ദ് പാ​റ​മ്മ​ൽ, ജെ​സ്സ​ൽ, കോ​യ സു​ബൈ​ർ, ജൂ​ഡ് ജെ​യിം​സ്, ബേ​സി​ൽ ജോ​ർ​ജ്, സു​ബൈ​ർ പാ​റ​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ആ​റ്റു​വ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷൈ​ൻ ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiraIndiaSaudi ArabiaOICC Khobar
News Summary - Indira is the leader who united India-OIC Khobar
Next Story