Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ...

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ​ഴി​വി​ട്ട ഉ​പ​യോ​ഗം ബ​ന്ധ​ങ്ങ​ളെ ശി​ഥി​ല​മാ​ക്കു​ന്നു -ഉ​നൈ​സ് പാ​പ്പി​നി​ശ്ശേ​രി

text_fields
bookmark_border
സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ​ഴി​വി​ട്ട ഉ​പ​യോ​ഗം ബ​ന്ധ​ങ്ങ​ളെ ശി​ഥി​ല​മാ​ക്കു​ന്നു -ഉ​നൈ​സ് പാ​പ്പി​നി​ശ്ശേ​രി
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ശ​റ​ഫി​യ ഫ​ദ്‌​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഉ​നൈ​സ് പാ​പ്പി​നി​ശ്ശേ​രി സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വി​നോ​ദ​ങ്ങ​ളു​ടെ അ​തി​പ്ര​സ​ര​ണം കാ​ര​ണ​മാ​യി മ​നു​ഷ്യ​രു​ടെ ബ​ന്ധ​ങ്ങ​ളി​ൽ സാ​ര​മാ​യ വി​ള്ള​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​താ​യി ഉ​നൈ​സ് പാ​പ്പി​നി​ശ്ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്റ​ർ ശ​റ​ഫി​യ ഫ​ദ്‌​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബു​ധ​നാ​ഴ്ച​ക​ളി​ലും ന​ട​ത്തി​വ​രു​ന്ന ലേ​ൺ ദ ​ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​ഠി​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഉ​ദ്ബോ​ധ​ന ക്ലാ​സി​ൽ ‘അ​ല്ല മ​നു​ഷ്യ​രേ, മ​ട​ങ്ങാ​നാ​യി​ല്ലേ’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും ഒ​റ്റ​ക്കി​രി​ക്കാ​നാ​ണ് താ​ല്പ​ര്യം.

മ​റ്റു​ള്ള​വ​രു​മാ​യി കൂ​ടി​ച്ചേ​രാ​നോ പ​ര​സ്പ​രം സം​സാ​രി​ക്കാ​നോ ആ​ർ​ക്കും സ​മ​യ​മി​ല്ല. തി​ന്മ​ക​ളു​ടെ ലോ​ക​ത്തേ​ക്ക് ആ​ന​യി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ അ​ഭി​ര​മി​ക്കു​മ്പോ​ൾ സ​മ​യം പോ​കു​ന്ന​ത് ആ​രും ശ്ര​ദ്ധി​ക്കാ​റി​ല്ല. മ​നു​ഷ്യ​രെ ന​ന്മ​യു​ടെ വ​ഴി​യി​ൽ​നി​ന്ന് തെ​റ്റി​ക്കു​ന്ന​ത് അ​വ​ന്റെ മ​ന​സ്സും സാ​ഹ​ച​ര്യ​ങ്ങ​ളും പി​ശാ​ചു​മാ​ണ്. അ​തി​നാ​ൽ തെ​റ്റു​ക​ളി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ ബോ​ധ​പൂ​ർ​വം ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. മ​നു​ഷ്യ​രെ വ​ഴി​തെ​റ്റി​ക്കു​മെ​ന്ന് ശ​പ​ഥം ചെ​യ്ത പി​ശാ​ചി​ന്റെ ദു​ർ​ബോ​ധ​ന​ങ്ങ​ളെ ക​രു​തി​യി​രി​ക്ക​ണം. മ​നു​ഷ്യ​രു​ടെ ആ​ജ​ന്മ​ശ​ത്രു​വാ​യ അ​വ​ന്റെ ച​തി​ക്കു​ഴി​ക​ളെ സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ തീ​രാ​ന​ഷ്ട​ത്തി​ലാ​യി തീ​രു​മെ​ന്ന് അ​ദ്ദേ​ഹം സ​ദ​സ്യ​രെ ഓ​ർ​മ​പ്പെ​ടു​ത്തി.

വി​ല​പ്പെ​ട്ട സ​മ​യം ഒ​രി​ക്ക​ലും ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും മ​റ്റു വി​നോ​ദ​ങ്ങ​ളി​ലു​മാ​യി അ​നാ​വ​ശ്യ​മാ​യി ക​ള​ഞ്ഞു​കു​ളി​ക്കു​ന്ന സ​മ​യം ഒ​രി​ക്ക​ലും തി​രി​ച്ചു​ല​ഭി​ക്കാ​ത്ത​താ​ണ്. ന​ന്മ​ക​ൾ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ വി​ശ്വാ​സി​ക​ൾ പ്ര​ബോ​ധ​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത വ​ശ്യ​മാ​യ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് സ​ല​ഫി സ്വാ​ഗ​ത​വും നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social mediasaudi Arabia
News Summary - Indiscriminate use of social media destroys relationships - Unais Papinissery
Next Story