ഹജ്ജിന് ഇന്തോനേഷ്യൻ വയോധികനും മക്കളും സൽമാൻ രാജാവിെൻറ അതിഥികൾ
text_fieldsജിദ്ദ: ഇന്തോനേഷ്യയിൽനിന്നുള്ള വന്ദ്യവയോധികനും രണ്ട് പെൺമക്കൾക്കും ഹജ്ജിന് അ വസരം ലഭിച്ചത് സമൂഹമാധ്യമങ്ങൾ വഴി. നൂറുവയസ്സിനടുത്തു പ്രായം കണക്കാക്കുന്ന ഉഹിയുടെ വിഡിയോ സന്ദേശമാണ് നവതിയുടെ നിറവിൽ അഭിലാഷ നിർവൃതിക്ക് തുണയായത്. തനിക്ക് ഹജ്ജ് ചെയ്യാൻ അതിയായ ആഗ്രഹമുണ്ടെന്നും പക്ഷേ, സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും ഉഹിയുടെ ദയാവായ്പ് നിറഞ്ഞ സ്വരത്തിൽ വിഡിയോ പുറത്തുവന്നത് കഴിഞ്ഞ 16ാം തീയതിയാണ്.
സൽമാൻ രാജാവിനോട് അപേക്ഷിക്കുന്നതായിരുന്നു വിഡിയോ. അറബ് സമൂഹമാധ്യമങ്ങളിൽ ഇത് പെെട്ടന്ന് വൈറലായി. ഇത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറടുത്തെത്തിയതോെട ഇവരെ രാജാവിെൻറ അതിഥിയായി ഹജ്ജിന് കൊണ്ടുവരാൻ തീരുമാനമായി. ഇത്തവണത്തെ ഹജ്ജിൽ സൽമാൻ രാജാവിെൻറ അതിഥിയായി ഉഹിയും രണ്ട് പെൺമക്കളും ഹജ്ജ് നിർവഹിക്കാനെത്തും. ഇവർക്ക് ഹജ്ജിന് അവസരം കിട്ടിയ വാർത്തയും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കയാണ്. സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി പറഞ്ഞ് ഇവരുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.