Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​രോ​ഗ്യ സേ​വ​നം:...

ആ​രോ​ഗ്യ സേ​വ​നം: ഇ​ന്തോ​നേ​ഷ്യ​യു​മാ​യി സൗ​ദി നാ​ല്​ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെച്ചു

text_fields
bookmark_border
ആ​രോ​ഗ്യ സേ​വ​നം: ഇ​ന്തോ​നേ​ഷ്യ​യു​മാ​യി സൗ​ദി നാ​ല്​ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെച്ചു
cancel
camera_alt

ഇ​ന്തോ​നേ​ഷ്യ​യും സൗ​ദി അ​റേ​ബ്യ​യും ആ​രോ​ഗ്യ സേ​വ​നം സം​ബ​ന്ധി​ച്ച ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ട​പ്പോ​ൾ

റി​യാ​ദ്​: മി​ക​ച്ച ആ​രോ​ഗ്യ പ​രി​പാ​ല​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് സൗ​ദി​യും ഇ​ന്തോ​നേ​ഷ്യ​യും സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ൽ സ്വി​ഹ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി നാ​ല്​ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു.

പ്ര​ധാ​ന കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്കു​ള്ള മൂ​ന്നു​ ക​രാ​റു​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​യി സൗ​ദി ആ​രോ​ഗ്യ സം​വി​ധാ​നം രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​യി​ലേ​ക്ക് പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടി​ലാ​ണ് ഈ ​ക​രാ​റു​ക​ൾ.

ആ​രോ​ഗ്യ മ​ന്ത്രി​യും അ​ൽ സ്വി​ഹ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഫ​ഹ​ദ് അ​ൽ ജ​ലാ​ജ​ലി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി പ്ര​തി​നി​ധി സം​ഘം ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ്​ ക​രാ​റു​ക​ളു​ടെ ഒ​പ്പു​വെ​ക്ക​ലു​ണ്ടാ​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonesiahealth sectorMoUSaudi Arabia
News Summary - Indonesia, Saudi Arabia Sign MoU to Strengthen Health Sector Cooperation
Next Story