ആറു വിഭാഗത്തിന് ഇൻഫ്ലുവൻസ വാക്സിൻ നിർബന്ധം- സൗദി ആരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: സീസണൽ ഇൻഫ്ലുവൻസ (കാലാവസ്ഥജന്യ പകർച്ചപ്പനി) വാക്സിൻ സ്വീകരിക്കേണ്ട ആറു വിഭാഗം ആളുകൾ ആരൊക്കെയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. വിട്ടുമാറാത്ത രോഗമുള്ളവർ, പൊണ്ണത്തടിയുള്ളവർ, ആറു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾ, 65 വയസ്സും അതിനു മുകളിലുമുള്ളവർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, ദീർഘകാല ആസ്പിരിൻ തെറപ്പി സ്വീകരിക്കുന്ന ആറു മാസം മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾ എന്നിവരാണ് ഇൻഫ്ലുവൻസ വാക്സിൻ എടുക്കേണ്ടതെന്ന് ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ഇൻഫോഗ്രാഫിൽ മന്ത്രാലയം വ്യക്തമാക്കി.
അണുബാധയുടെ സങ്കീർണതകളിൽനിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സീസണൽ ഫ്ലൂ വാക്സിൻ എടുക്കാൻ എല്ലാവരും താൽപര്യപ്പെടണമെന്നും എന്നാൽ, വാക്‌സിൻ എടുക്കാൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള വിഭാഗം 65 വയസ്സിനു മുകളിലുള്ളവരാണെന്ന് മന്ത്രാലയം അറിയിച്ചു.സ്വിഹതി ആപ് വഴി വാക്സിനേഷനുള്ള അപേക്ഷ രജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.