യാംബു മേളയിൽ സ്വദേശി കുടുംബങ്ങളുടെ പ്രവാഹം
text_fieldsയാംബു: ടൂറിസം ഡെവലപ്മെൻറ് കൗൺസിൽ ആഭിമുഖ്യത്തിൽ യാംബുവിൽ നടക്കുന്ന വിപണന വിനോദമേളയിൽ സ്വദേശി കുടുംബങ്ങളുടെ ഒഴുക്ക്. യാംബു ടൗണിൽനിന്ന് ഉംലജ് റോഡിലെ ഈദ്ഗാഹിന് സമീപത്തെ വിശാലമായ പ്രദേശത്താണ് മേള. സായന്തനങ്ങളിൽ മലയാളി സന്ദർശകരടക്കം നഗരിയിലെത്തുന്നു. വിശാലമായ ഫുഡ് കോർട്ടും വ്യാപാര വിപണന പവിലിയനുകളും സന്ദർശിക്കാനാണ് തിരക്ക്. നഗരിയിലെ ഉല്ലാസ സാമഗ്രികൾ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നു.
'ഷോപ്പിങ്ങിനും വിനോദത്തിനുമുള്ള യാംബു ഫെസ്റ്റിവൽ' എന്ന അർഥമുള്ള ശീർഷകമാണ് നഗരിയിലെ കവാടത്തിൽ എഴുതിയിരിക്കുന്നത്. യാംബുവിലും മറ്റുമുള്ള പ്രസിദ്ധ കമ്പനികളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മേള ആകർഷണീയമാക്കിയത്.
വിവിധ രാജ്യക്കാരുടെ പാരമ്പര്യ ഭക്ഷണങ്ങളുടെ രുചിയറിയാൻ മേളയിലെ ഫുഡ് കോർട്ടുകൾ സജീവമാണ്.
പലചരക്കുസാധനം, കുട്ടികൾക്കുള്ള കളിപ്പാട്ടം, സൗന്ദര്യ വർധക വസ്തുക്കൾ, വസ്ത്രങ്ങൾ, മധുര ഭക്ഷണം തുടങ്ങി എല്ലാ സാധനങ്ങളും മേളയിൽ ഒരുക്കിയ വിവിധ സ്റ്റാളുകളിലുണ്ട്. സ്റ്റാളുകളിലും വളൻറിയർ വിഭാഗത്തിലും സൗദി യുവതീയുവാക്കളുടെ നിറഞ്ഞ സാന്നിധ്യം പ്രകടമാണ്. സാംസ്കാരിക പരിപാടികൾക്കും കുട്ടികളുടെ മത്സരങ്ങൾക്കുമായി സ്റ്റേജ് ഒരുക്കിയിരിക്കുന്നു.
രാത്രിയിൽ നടക്കുന്ന പൈതൃക കലാ പരിപാടികൾ ആസ്വദിക്കാനും വമ്പിച്ച ആവേശത്തോടെയാണ് സൗദി കുടുംബങ്ങൾ എത്തുന്നത്. മേള ഡിസംബർ അവസാനം വരെ തുടർന്നേക്കും. പ്രാദേശിക ടൂറിസം വികസിപ്പിക്കുന്നതിെൻറ ഭാഗമായി ടൂറിസം വിപണന മേഖലയിലേക്ക് സൗദി യുവതീയുവാക്കളെ കൂടുതൽ ആകർഷിക്കാനുള്ള വിവിധ പദ്ധതികളാണ് ടൂറിസം ഡെവലപ്മെൻറ് കൗൺസിൽ രാജ്യത്തിെൻറ വിവിധ മേഖലകളിൽ നടപ്പാക്കിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.