Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വീ​ന സാ​ങ്കേ​തി​ക...

ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ അ​വ​ത​രി​പ്പി​ച്ച് ‘ബെ​ക്ട​ൽ ഇ​ന്ന​വേ​ഷ​ൻ എ​ക്സ്പോ 2025’

text_fields
bookmark_border
ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ അ​വ​ത​രി​പ്പി​ച്ച് ‘ബെ​ക്ട​ൽ ഇ​ന്ന​വേ​ഷ​ൻ എ​ക്സ്പോ 2025’
cancel
camera_alt

ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​നി​ൽ ന​ട​ന്ന ‘ബെ​ക്ട​ൽ ഇ​ന്ന​വേ​ഷ​ൻ എ​ക്സ്പോ 2025’ൽ​നി​ന്ന്

ജു​ബൈ​ൽ: റോ​യ​ൽ ക​മീ​ഷ​ൻ ജു​ബൈ​ലി​ൽ എ​ൻ​ജി​നീ​യ​റി​ങ്, നി​ർ​മാ​ണ, പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്റ്​ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ ബെ​ക്ട​ൽ ‘ബെ​ക്ട​ൽ ഇ​ന്ന​വേ​ഷ​ൻ എ​ക്സ്പോ 2025’ സം​ഘ​ടി​പ്പി​ച്ചു. വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ, പ്ര​ഫ​ഷ​ന​ലു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത എ​ക്സ്പോ​യി​ൽ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഭാ​വി​യി​ലെ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പു​തി​യ സാ​ധ്യ​ത​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

റോ​യ​ൽ ക​മീ​ഷ​​ന്റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ ന​ട​ന്ന എ​ക്സ്പോ​യി​ൽ സ്മാ​ർ​ട്ട് സി​റ്റി സൊ​ലൂ​ഷ​ൻ​സ്, ഹ​രി​ത ഊ​ർ​ജ്ജ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, എ.​ഐ സാ​ങ്കേ​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്റ്, പു​തി​യ ത​ല​മു​റ​യി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക സ്റ്റാ​ളു​ക​ളും സെ​ഷ​നു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

എ​ൻ​ജി​നീ​യ​റി​ങ്​ രം​ഗ​ത്തെ പു​തി​യ അ​വ​സ​ര​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ഇ​ന്ന​വേ​ഷ​ൻ എ​ക്സ്പോ പ്ര​ദ​ർ​ശ​ന മേ​ള എ​ന്ന​തി​ന​പ്പു​റം ഭാ​വി​യി​ൽ നി​ർ​മാ​ണ മേ​ഖ​ല​യെ രൂ​പ​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​പ്പെ​ട്ട വേ​ദി​യാ​യി​രു​ന്നു​വെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​വ​സാ​യി​ക പ്ലാ​ന്റു​ക​ൾ​ക്കാ​യി എ.​ഐ അ​ധി​ഷ്ഠി​ത മെ​യി​ന്റ​ന​ൻ​സ് സി​സ്റ്റം, ത്രീ​ഡി പ്രി​ന്റി​ങ്ങ് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ​ത്തി​​ന്റെ വി​ശ​ദീ​ക​ര​ണം, ഡി​ജി​റ്റ​ൽ ട്വി​ൻ സാ​ങ്കേ​തി​ക വി​ദ്യാ​പ​രി​ശീ​ല​ന ക്ലാ​സ്സു​ക​ൾ, ഭാ​വി​യി​ലെ കാ​ർ​ബ​ൺ സ​ന്തു​ലി​ത നി​ർ​മാ​ണ മോ​ഡ​ലു​ക​ൾ, റി​യാ​ലി​റ്റി ക്യാ​പ്ച​ർ, ജോ​ഗ്ര​ഫി​ക് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ സി​സ്റ്റം എ​ന്നി​വ​യും എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expoSaudi Arabiainnovative
News Summary - innovative technologies Bechtel Innovation Expo 2025
Next Story