യാംബുവിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന
text_fieldsയാംബു: നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ ഭക്ഷ്യസ്ഥാപങ്ങളിൽ യാംബു മുനിസിപ്പാലിറ്റി പരിശോധനകൾ ഊർജിതം. കച്ചവട സ്ഥാപനങ്ങളിൽ നിയമ ലംഘനം കണ്ടെത്താനും കോവിഡ് പ്രോട്ടോകോൾ പാലനം നിരീക്ഷിക്കാനും മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പ്രത്യേക സംഘമാണ് നിരീക്ഷണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു വെയർഹൗസ് അധികൃതർ അടച്ചുപൂട്ടി. കോവിഡ് പ്രോട്ടോകോൾ പാലനത്തിൽ വീഴ്ച വരുത്തിയ 10 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു. എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും ചട്ടങ്ങൾ പൂർണമായും പാലിക്കാൻ ബാധ്യസ്ഥരാണെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ശിക്ഷാനടപടികളും പിഴയും ചുമത്തുന്നതിൽനിന്ന് ഒരു വിട്ടുവീഴ്ചയും നൽകില്ലെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.