സ്വാതന്ത്ര്യസമര സേനാനികളുടെ ദീപ്ത സ്മരണകൾ പ്രചോദനമാകണം -ബിന്ദു സന്തോഷ്
text_fieldsയാംബു: ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന ഇന്ത്യ @ 75 ഫ്രീഡം ക്വിസ് പരിപാടിക്ക് എെൻറ ഹൃദയം നിറഞ്ഞ ആശംസകൾ. വിദ്യാർഥികൾക്ക് മാത്രമല്ല, രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും ഇത്തരമൊരു മഹത്തായ പരിപാടിയുടെ ഭാഗമാകാൻ കഴിയുന്നത് ഏറെ അഭിമാനകരമാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന വിഷയം ഉയർന്നുവരുമ്പോൾ ക്വിറ്റിന്ത്യ, വന്ദേമാതരം, സ്വാതന്ത്ര്യം എെൻറ ജന്മാവകാശം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ നമ്മുടെ കാതുകളിൽ മുഴങ്ങണം.
മഹാത്മാ ഗാന്ധി, മൗലാനാ അബുൽ കലാം ആസാദ്, സരോജിനി നായിഡു, ഗോഖലെ, പട്ടേൽ, ബിസ്മിൽ, റാണി ലക്ഷ്മി ഭായ് തുടങ്ങി ഈ നിരയിലുള്ള അനേകായിരം സ്വാതന്ത്ര്യസമര സേനാനികളുടെ വീരേതിഹാസത്തിെൻറ ദീപ്ത സ്മരണകൾ നമ്മുടെ മനസ്സിൽ തെളിയണം. സാധാരണക്കാരനായ ഒരു മനുഷ്യന് അഹിംസയുടെയും സത്യത്തിെൻറയും മാർഗത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കാനും രാജ്യത്തിെൻറ സ്വാതന്ത്ര്യം നേടാനും കഴിയുമെന്നുള്ള ത്യാഗത്തിെൻറ കഥയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
1857ലെ സ്വാതന്ത്ര്യ സമരം മുതൽ 1947ലെ സ്വാതന്ത്ര്യ ദിനം വരെ കടന്നുപോകുന്ന ഈ മഹിതമായ യാത്രയുടെ ഓർമകൾ നമുക്ക് പകർന്നു നൽകുന്ന ഊർജം അവാച്യമാണ്. 'ഗൾഫ് മാധ്യമ'ത്തിനും ഇന്ത്യ @ 75 ഫ്രീഡം ക്വിസ് സംഘാടകർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ.
(യാംബു കെൻസ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ആണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.