ഇന്ത്യ @75 ഫ്രീഡം ക്വിസ് ചരിത്രപഠനത്തിന് പ്രചോദനമാകും
text_fieldsഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ രാജ്യത്തിെൻറ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ മഹിതമായ പൈതൃകത്തെ കുറിച്ചറിയാൻ 'ഗൾഫ് മാധ്യമം' ഒരുക്കുന്ന ഇന്ത്യ@75 ഫ്രീഡം ക്വിസ്' പരിപാടി വിദ്യാർഥികൾക്ക് ഏറെ പ്രചോദനമാകും. ജന്മനാട്ടിൽനിന്ന് അകന്നുനിൽക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് നാടിെൻറ മഹത്ത്വവും നാട്ടറിവും പകുത്തുനൽകാനും മാതൃരാജ്യവുമായി അവരെ കൂടുതൽ അടുപ്പിക്കാനും ഇത്തരം മത്സരങ്ങൾ ഏറെ ഫലം ചെയ്യുമെന്നതിൽ സംശയമില്ല.
സ്കൂൾ പാഠ്യപദ്ധതികൾ വഴി രാജ്യത്തെ കുറിച്ചുള്ള അറിവുകൾ വിദ്യാർഥികൾ നേടുന്നുവെങ്കിലും ഇത്തരം ക്വിസ് പരിപാടികൾ സഹനത്തിെൻറയും സമരത്തിെൻറയും ഫലമായി നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തേയും വൈവിധ്യമാർന്ന സംസ്കാരത്തെയും കുറിച്ച് കൂടുതൽ അറിയാൻ അവർക്ക് പ്രചോദനമാണ്.
വിദ്യാർഥികൾക്ക് ചരിത്രാവബോധം നൽകാൻ 'ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ്' വമ്പിച്ച മുതൽക്കൂട്ടാവട്ടെ എന്നാശംസിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും എല്ലാവിധ ഭാവുകങ്ങളും നന്മകളും നേരുന്നു.
വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായി മാറാൻ ഉതകുന്ന പുതിയ ആശയവുമായിവന്ന 'ഗൾഫ് മാധ്യമ'ത്തിനും സംഘാടകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.